Latest News

'നിസര്‍ഗ' അടങ്ങുന്നു; മുംബൈ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നിസര്‍ഗ അടങ്ങുന്നു; മുംബൈ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
X

മുംബൈ: കൊറോണ വ്യാപനത്തോടൊപ്പം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ നിസര്‍ഗ ചുഴലിക്കാറ്റിന്റെ വേഗത നാടകീയമായി കുറഞ്ഞു. നിരവധി മരങ്ങള്‍ കടപുഴകി വീണിട്ടുണ്ടെങ്കിലും ചുഴലിക്കാറ്റ് ഏറ്റവും ഗുരുതരമായി ബാധിച്ച മഹാരാഷ്ട്രയില്‍ നിന്ന് പറയത്തക്ക നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. കാറ്റിന്റെ വേഗത ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് പാര്‍ക്കുകളും തീരപ്രദേശങ്ങളും സന്ദര്‍ശിക്കുന്നത് സംസ്ഥാന ഭരണകൂടം വിലക്കിയിരുന്നു. ഇന്ന് രാത്രി 7 മണി വരെ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം അടച്ചിട്ടെങ്കിലും കാറ്റ് ശമിച്ചതോടെ തുറന്നു. മറ്റ് വിലക്കുകള്‍ നാളെ രാവിലെ വരെ തുടരും.



അറബിക്കടലില്‍ രൂപം കൊണ്ട തീവ്രന്യൂനമര്‍ദം 'നിസര്‍ഗ' മഹാരാഷ്ട്ര തീരങ്ങളില്‍ ഉച്ചയോടെയാണ് ആഞ്ഞടിച്ചത്. തുടക്കത്തില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 93 കിലോ മീറ്ററായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെ അലിബാഗിലാണ് നിസര്‍ഗ തീരം തൊട്ടത്. മുംബൈ, താനെ ജില്ലകളില്‍ മൂന്നു മണിക്കൂര്‍ നേരം ചുഴലിക്കാറ്റ് നീണ്ടു നിന്നു. നിസര്‍ഗ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയ്ക്കു പുറമേ ഗുജറാത്ത്, ദാമന്‍, ദിയു, ദാദ്ര നഗര്‍ഹവേലി തുടങ്ങിയ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

കൊവിഡ് ബാധ ഏറ്റവും ശക്തമായ മഹാരാഷ്ട്രയില്‍ പുതിയ ദുരിതങ്ങളുടെ ഭീഷണിയോടെയായിരുന്നു നിസര്‍ഗയുടെ വരവ്. നിലവില്‍ 41,000 ആക്റ്റീവ് കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. നിസര്‍ഗ സൂചന ലഭിച്ചതോടെ ബീച്ചുകളിലും പാര്‍ക്കുകളിലും മുംബൈയിലെ തീരപ്രദേശങ്ങളിലും പ്രവേശന വിലക്കേര്‍പ്പെടുത്തി. രാത്രി 7 മണിവരെ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം അടച്ചു.


അലിബാഗില്‍ മണിക്കൂറില്‍ 93 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചത്. പിന്നീടത് അത് 100 ഉം 120ഉം വേഗതയാര്‍ജ്ജിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരുന്നത്. ദുരന്തത്തെ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ 43 ടീമുകളെ നിയോഗിച്ചു. ഒരു ടീമില്‍ 45 പേരാണ് ഉള്ളത്. ചുഴലിക്കാറ്റ് അധികമായതോടെ മഹാരാഷ്ട്രയില്‍ മാത്രം 19,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. രണ്ട് ദിവസത്തേക്ക് വീട്ടിനു പുറത്തിറങ്ങരുതെന്നു മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. നിസര്‍ഗ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയ്ക്കു പുറമേ ഗുജറാത്ത്, ദാമന്‍, ദിയു, ദാദ്ര നഗര്‍ഹവേലി തുടങ്ങിയ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

Next Story

RELATED STORIES

Share it