Latest News

സിനിമ സെറ്റ് തകര്‍ത്ത സംഭവം: പ്രതിഷേധിച്ച കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സിനിമ സെറ്റ് തകര്‍ത്ത സംഭവം: പ്രതിഷേധിച്ച കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X

കാലടി: സിനിമക്കായി നിര്‍മിച്ച ക്രിസ്ത്യന്‍ പളളിയുടെ സെറ്റ് സംഘ്പരിവാര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് തൗഫീഖ് മുഹമ്മദ്, ജോ. സെക്രട്ടറി അമീര്‍ സുഹൈല്‍, ജില്ലാ കമ്മിറ്റി അംഗം സദ്ദാം വാലത്ത്, ജില്ലാ കൗണ്‍സില്‍ അംഗം നായിഫ് പാലിയത്ത്, പ്രവര്‍ത്തകരായ ഷഹീല്‍, മിഷാല്‍ തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 'മിന്നല്‍ മുരളി' എന്ന ചിത്രത്തിനായി കാലടി മണപ്പുറത്ത് നിര്‍മിച്ച സെറ്റാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it