Latest News

കര്‍ണാടകയില്‍ വ്യാപകമായ ലോക്ക് ഡൗണ്‍ ലംഘനം

കര്‍ണാടകയില്‍ വ്യാപകമായ ലോക്ക് ഡൗണ്‍ ലംഘനം
X

ഹുബ്ലി: രാജ്യം കൊവിഡ് ബാധയുടെ മൂര്‍ദ്ധന്യത്തിലൂടെ കടന്നുപോകുമ്പോള്‍ കര്‍ണാടകയില്‍ കനത്ത ലോക്ക് ഡൗണ്‍ ലംഘനമാണ് നടക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. അവശ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ വലിയ ജനക്കൂട്ടമാണ് പല നഗരങ്ങളിലും പ്രത്യക്ഷപ്പെട്ടത്. കര്‍ണാടകയിലെ ഹുബ്ലി അക്ഷരാര്‍ത്ഥത്തില്‍ സജീവമായി. അവിടത്തെ മാര്‍ക്കറ്റില്‍ നൂറുകണക്കിനു പേര്‍ വിലക്ക് ലംഘിച്ച് മാര്‍ക്കറ്റുകളിലെത്തി.

ഇതിനു മുമ്പ് മംഗലാപുരത്തും വിവിധ ദിവസങ്ങളില്‍ ജനങ്ങള്‍ പുറത്തുവന്നിരുന്നു. മഹാരാഷ്ട്രയിലും ലോക്ക് ഡൗണ്‍ ലംഘനം വ്യാപകമായി നടന്നിരുന്നു.

പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസ ലോക്ക് ഡൗണിന്റെ 16ാം ദിവസാണ് ഇന്ന് കര്‍ണാടകയില്‍ ഇതുവരെ 181 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 28 പേരുടെ രോഗം ഭേദമായി. അഞ്ച് പേര്‍ മരിച്ചു.

രാജ്യത്ത് ഇതുവരെ 5734 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 472 പേര്‍ ആശുപത്രി വിട്ടു. 166 പേര്‍ മരിച്ചു.

Next Story

RELATED STORIES

Share it