Latest News

കൊവിഡ് 19: കേന്ദ്ര മന്ത്രിമാരുടെ ഉന്നതതല യോഗം ഇന്ന്

കൊവിഡ് 19: കേന്ദ്ര മന്ത്രിമാരുടെ ഉന്നതതല യോഗം ഇന്ന്
X

ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ 540 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ ഉന്നതല യോഗം ഇന്ന് നടക്കും. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലാണ് യോഗം നടക്കുന്നത്. കൊവിഡ് 19മായി ബന്ധപ്പെട്ട ഭാവി പദ്ധതികള്‍ക്ക് സമൂര്‍ത്ത രൂപം നല്‍കുന്നതിന്റെ ഭാഗമാണ് യോഗമെന്ന് കരുതുന്നു.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇന്ത്യയില്‍ ഇതുവരെ 5734 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 472 പേരുടെ രോഗം ഭേദമായി. 166 പേര്‍ മരിച്ചു, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 17.

Next Story

RELATED STORIES

Share it