Latest News

'ഡബിള്‍ ലോക്ക് ഡൗണ്‍': യുപിയില്‍ 15 ജില്ലകള്‍ നൂറ് ശതമാനവും അടച്ചിടും

ഡബിള്‍ ലോക്ക് ഡൗണ്‍: യുപിയില്‍ 15 ജില്ലകള്‍ നൂറ് ശതമാനവും അടച്ചിടും
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഹോട്ട് സ്‌പോട്ടായി കണക്കാക്കുന്ന 15 ജില്ലകള്‍ ഏപ്രില്‍ 15 വരെ പൂര്‍ണമായും അടച്ചിടും. ഇന്ന് അര്‍ദ്ധ രാത്രി മുതലാണ് അടച്ചിടുക. ഈ 15 ജില്ലകളിലും 100 ശതമാനവും ഭക്ഷ്യവസ്തുക്കള്‍ വീടുകളിലെത്തിക്കും.

ഈ പട്ടികയില്‍ ലഖ്‌നോ, ഗൗതംബുദ്ധ നഗര്‍ തുടങ്ങിയ ജില്ലകളും ഉള്‍പ്പെടുന്നു. നോയ്ഡ, ഗാസിയാബാദ്, മീററ്റ്, ആഗ്ര തുടങ്ങി യുപിയിലെ വലിയ ഇന്റസ്ട്രിയല്‍ നഗരങ്ങളും ഈ ജില്ലകളിലാണ്.

ഉത്തര്‍പ്രദേശില്‍ ഇതുവരെ 326 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3 പേര്‍ മരിച്ചു, 21 പേര്‍ക്ക് രോഗം ഭേദമായി.

പ്രധാനമന്ത്രിയുടെ പ്രമുഖ പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലകള്‍ അടച്ചിടുന്ന കാര്യം അറിയിച്ചത്. ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ശേഷവും തുടരുമെന്നാണ് പ്രധാനമന്ത്രി നല്‍കിയ സൂചന.


Next Story

RELATED STORIES

Share it