Latest News

ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് പിന്‍വലിക്കാനാവില്ലെന്ന് പ്രധാനമന്ത്രിയും

ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് പിന്‍വലിക്കാനാവില്ലെന്ന് പ്രധാനമന്ത്രിയും
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തീവ്രമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 14ന് ലോക്ക് ഡൗണ്‍ പിന്‍വലിക്കാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വിവിധ പാര്‍ട്ടി നേതാക്കളുമായുള്ള വീഡിയോ കോണ്‍ഫ്രന്‍സിലാണ് മോദി ഇക്കാര്യം അറിയിച്ചത്. താന്‍ രാജ്യത്തെ മുഖ്യമന്ത്രിമാരുമായി കൂടിയാലോചിക്കുമെന്നും എങ്കിലും ലോക്ക് ഡൗണ്‍ പിന്‍വലിക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണയ്ക്ക് ശേഷം നമ്മുടെ ജീവിതം പഴയമട്ടിലാവില്ലെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. അത് കൊറോണയ്ക്കു മുമ്പ് ശേഷം എന്ന നിലയില്‍ വിഭജിക്കപ്പെടും.നമ്മുടെ സാമൂഹിക, വൈയക്തിക പെരുമാറ്റത്തില്‍ വലിയ മാറ്റം ആവശ്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

കൊറോണയ്‌ക്കെതിരേയുള്ള പോരാട്ടവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി മുഴുവന്‍ പാര്‍ട്ടി നേതാക്കളുടെയും യോഗം വിളിച്ചുചേര്‍ത്തത്.


Next Story

RELATED STORIES

Share it