Latest News

മഹാരാഷ്ട്രയില്‍ 23 പേര്‍ക്കു കൂടി കൊവിഡ് 19: സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 891

മഹാരാഷ്ട്രയില്‍ 23 പേര്‍ക്കു കൂടി കൊവിഡ് 19: സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 891
X

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 23 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 891 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പത്ത് പേരും മുംബൈയിലാണ്. പിംപ്രി ചിഞ്ച്‌വാഡ് 4, അഹമ്മദ്‌നഗര്‍ 3, ബുല്‍ധാന 2, നാഗ്പൂര്‍ 2, സംഗ്ലി 1, താനെ 1 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

ഇന്ത്യയില്‍ ഇതുവരെ 4421 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ 3981 പേര്‍ക്ക് നിലവില്‍ രോഗമുണ്ട്, 325 പേരുടെ രോഗം ഭേദമായി. മരിച്ചവരുടെ എണ്ണം 114.

Next Story

RELATED STORIES

Share it