Latest News

കൊവിഡ് 19: ഗൗതം ബുദ്ധ നഗറില്‍ ഏപ്രില്‍ 30 വരെ 144 പ്രഖ്യാപിച്ചു

കൊവിഡ് 19: ഗൗതം ബുദ്ധ നഗറില്‍ ഏപ്രില്‍ 30 വരെ 144 പ്രഖ്യാപിച്ചു
X

ഗൗതം ബുദ്ധ നഗര്‍: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗൗതം ബുദ്ധനഗറില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചു. ഏപ്രില്‍ മുപ്പതുവരെ അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ കൂടി നില്‍ക്കുന്നത് സെക്ഷന്‍ 144 പ്രകാരം നിരോധിച്ചിരിക്കുന്നുവെന്ന് അഡി. ഡെപ്യൂട്ടി കമ്മീഷണര്‍ അഷുതോഷ് ദ്വിവേദി പറഞ്ഞു.

ലോക്ക് ഡൗണ്‍ സമയത്ത് ആരില്‍ നിന്നും ഫീസ് പിരിക്കരുതെന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു.

ഉത്തര്‍പ്രദേശില്‍ ഇതുവരെ 227 പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. അതില്‍ രണ്ട് പേര്‍ മരിച്ചു, 19 പേരുടെ രോഗം ഭേദമായി.

ഇന്ത്യയില്‍ ഇതുവരെ 3374 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it