Latest News

പ്രധാനമന്ത്രിയുടെ വിളക്കണയ്ക്കല്‍ പരിപാടി ജനാധിപത്യ മതേതര കക്ഷികള്‍ ബഹിഷ്‌ക്കരിക്കണമെന്ന് കെ സുധാകരന്‍ എം പി

പ്രധാനമന്ത്രിയുടെ വിളക്കണയ്ക്കല്‍ പരിപാടി ജനാധിപത്യ മതേതര കക്ഷികള്‍ ബഹിഷ്‌ക്കരിക്കണമെന്ന് കെ സുധാകരന്‍ എം പി
X

ന്യൂഡല്‍ഹി: 2020 ഏപ്രില്‍ 5ന് രാത്രി 9 മണി മുതല്‍ 9.09 വരെ സ്വമേധയാ അവരവരുടെ വീടുകളിലെ വൈദ്യുതിവിളക്കുകള്‍ അണയ്ക്കണം എന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന ജനാധിപത്യ മതേതര കക്ഷികള്‍ ബഹിഷ്‌ക്കരിക്കണമെന്ന് കെ.സുധാകരന്‍ എം പി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വൈദ്യുതി ഗ്രിഡില്‍ നിന്നുള്ള വൈദ്യുതി വിതരണത്തില്‍ അസ്ഥിരത സൃഷ്ടിക്കുമെന്നതുള്‍പ്പെടെയുള്ള ആശങ്കകള്‍ നിലനില്‌ക്കേ വൈദ്യുതി അണച്ച് വിളക്ക് തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ശരിയായ നടപടിയല്ല.

കൊവിഡ് 19ന്റെ ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തി കൊണ്ട് നേരിടാന്‍ വീട്ടിലെ ലൈറ്റണച്ച് മെഴുകുതിരിയോ ചെരാതോ ടോര്‍ച്ചോ മൊബൈല്‍ ഫ്‌ലാഷോ തെളിയിക്കണമെന്ന ആഹ്വാനം ബിജെപിയുടെ രാഷ്ട്രീയഅജണ്ട മാത്രമാണ്.

ബിജെപി ഔദ്യോഗികമായി രൂപീകരിച്ചതിന്റെ തീരുമാനമെടുത്തത് 1980 ഏപ്രില്‍ അഞ്ചാം തീയതി രാത്രി ഒന്‍പത് മണിക്കാണെന്നിരിക്കെ

വിളക്ക് തെളിച്ചുള്ള ആഘോഷത്തിനു പിറകില്‍ ബിജെപിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട ആഘോഷത്തെ കൊവിഡുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നതെന്നും രാഷ്ട്രീയ അജണ്ടയുടെ അടിസ്ഥാനത്തിലുള്ള ഇത്തരത്തിലുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ബഹിഷ്‌ക്കരിക്കാന്‍ ജനാധിപത്യ മതേതര കക്ഷികള്‍ തയ്യാറാകണമെന്നും കെ സുധാകരന്‍ എം പി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it