Latest News

സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ജമ്മു കശ്മീരില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു

സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ജമ്മു കശ്മീരില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ ഏത് സംഘടനയുമായി ബന്ധപ്പെട്ടവരാണെന്ന വിവരം ലഭ്യമായിട്ടില്ല.

കുല്‍ഗാമിലെ ഹര്‍ദ്മന്ത് ഗൗരി ഗ്രാമത്തില്‍ സംശയാസ്പദമായ രീതിയില്‍ ഏതാനും പേര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സായുധസേന പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.

''ഇന്ന് രാവിലെയാണ് തിരച്ചില്‍ തുടങ്ങിയത്. അതിനിടയിലാണ് രണ്ട് പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്''- സൈനിക വക്താവ് മാധ്യമങ്ങളെ അറിയിച്ചു. വെടിവയ്പ് തുടരുകയാണ്.

മൂന്ന് പേര്‍ ഒരു ഗ്രാമത്തില്‍ കുടുങ്ങിയിരിക്കുന്നുവെന്ന് നേരത്തെ പോലിസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ വഴി അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it