Latest News

ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അംസംബ്ലിയില്‍ കൊവിഡ് 19നെതിരേ പ്രമേയം

ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അംസംബ്ലിയില്‍ കൊവിഡ് 19നെതിരേ പ്രമേയം
X

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധ ലോകത്തെ കീഴടക്കാന്‍ തുടങ്ങുന്ന സാഹചര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഐക്യവും സഹകരണവും ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അംസംബ്ലി കൊവിഡ് 19 പകര്‍ച്ചവ്യാധിക്കെതിരേ പ്രമേയം പാസ്സാക്കി.

കൊവിഡ് പകര്‍ച്ചവ്യാധി മനുഷ്യന്റെ സമ്പത്തിനും സൗഖ്യത്തിനും സുരക്ഷയ്ക്കും മുന്നില്‍ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് ഇന്നലെ പാസ്സാക്കിയ 74/270ാം നമ്പര്‍ പ്രമേയം ചൂണ്ടിക്കാട്ടി.

ഐക്യത്തില്‍ അധിഷ്ടിതമായ, വിവിധ തലത്തിലുള്ള സഹകരണം ഈ മാരക വൈറസിനെ തോല്‍പ്പിക്കാന്‍ ആവശ്യമാണ്.

പകര്‍ച്ചയെ പിടിച്ചുനിര്‍ത്തുന്നതിനും ശമിപ്പിക്കുന്നതിനും അന്താരാഷ്ട്ര സഹകരണവും അത്യാവശ്യമാണ്. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, വസ്തുതകള്‍, ശാസ്ത്രീയമായ അറിവുകള്‍ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എന്നിവ ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേങ്ങള്‍ക്കനുസരിച്ചായിരിക്കണം വിവിധ രാജ്യങ്ങള്‍ക്കിടയില്‍ കൈമാറേണ്ടതെന്നും പ്രമേയം ആഹ്വാനം ചെയ്തു. ഈ പകര്‍ച്ചവ്യാധിയുടെ സാമൂഹിക, സാമ്പത്തിക, ധനപര പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിലും അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് യുഎന്‍ നിരീക്ഷിച്ചു.

Next Story

RELATED STORIES

Share it