Latest News

യുഎഇയില്‍ പൊതുഗതാഗതം നിര്‍ത്തിവെക്കുന്നു, മെട്രോ സര്‍വീസും റദ്ദാക്കി

യുഎഇയില്‍ പൊതുഗതാഗതം നിര്‍ത്തിവെക്കുന്നു, മെട്രോ സര്‍വീസും റദ്ദാക്കി
X

ദുബൈ: കൊവിഡ് രോഗബാധ രാജ്യത്തെ ആക്രമിക്കാന്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ യുഎഇ പൊതുഗതാഗതം നിര്‍ത്തിവയ്ക്കുന്നു. മാര്‍ച്ച് 26ാം തിയ്യതി രാത്രി 8 മുതല്‍ മാര്‍ച്ച് 29 പുലര്‍ച്ചെ 6 വരെയാണ് നിയന്ത്രണമുണ്ടാവുകയെന്ന് ആരോഗ്യ-പൊതുസുരക്ഷാ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

ദേശീയ അണുനിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായാണ് പൊതുവാഹനങ്ങള്‍, മെട്രോ സര്‍വീസുകള്‍ എന്നിവ നിര്‍ത്തിവെയ്ക്കുന്നത്. ഈ കാലയളവില്‍ പൊതുവാഹന ഗതാഗതവും നിര്‍ത്തിവെക്കും.

ലോക്ക്ഡൗണ്‍ സമയത്ത്‌ പൊതുജനങ്ങള്‍ വീടുകള്‍ക്കു പുറത്തിറങ്ങാതെ കഴിയണമെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു. ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാനും വാര്‍ത്താവിനിമയം, പോലിസ്, മിലിറ്ററി, പോസ്റ്റല്‍, ഫാര്‍മസ്യൂട്ടിക്കല്‍ തുടങ്ങിയ മേഖലയിലുള്ളവര്‍ക്കും പുറത്തിറങ്ങാന്‍ അനുമതിയുണ്ട്.





Next Story

RELATED STORIES

Share it