Latest News

മുസിരിസ് ജിദ്ദ ഗ്ലോബല്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

മുസിരിസ് ജിദ്ദ ഗ്ലോബല്‍ കുടുംബ സംഗമം സംഘടിപ്പിച്ചു
X

ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറം ജിദ്ദ ബലി പെരുന്നാളിനോട് അനുബന്ധിച്ച് മുസിരിസ് ഗ്ലോബല്‍ കുടുംബ സംഗമം 2020 നടത്തി. വെര്‍ച്യുല്‍ ആയാണ് പരിപാടി സംഘടിപ്പിച്ചത്.

സംഗമത്തില്‍ യുഎഇ, മസ്‌കറ്റ്, യുകെ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നും കുടുംബങ്ങള്‍ പങ്കെടുക്കുകയും പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. പ്രശസ്ത ചലചിത്രകാരനും ചലചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. അതിജീവനത്തിന്റെ കാലഘട്ടത്തില്‍ ലഭ്യമായ മാധ്യമം ഉപയോഗിച്ച് കാലപ്രവര്‍ത്തനങ്ങളിലൂടെ ആത്മസംഘര്‍ഷം ലഘൂകരിക്കാനും ഐക്യവും മാനവികതയും ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

കോവിഡ് 19 മുന്‍കരുതല്‍ ആശയമാക്കി മുസ്‌രിസ് കുടുംബാംഗങ്ങള്‍ അണിയിച്ചൊരുക്കിയ വീഡിയോ പ്രദര്‍ശനമുണ്ടായിരുന്നു. സഗീര്‍ പുതിയകാവ്, റയ്യാ ഷറഫുദ്ദീന്‍, റൈമി ഷറഫുദ്ദീന്‍, അഹദ് അയ്യാരില്‍, ഇഷാന്‍ അയ്യാരില്‍, റയ്ഹാന്‍ ഉദയന്‍, റയ്യാന്‍ രാജു, മിന്‍ഹാ സാബു, ഇശല്‍ ഫാത്തിമ, ലിയാന, നാസില, നഹാസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍, അഹ്‌ലം അന്‍വര്‍ലാല്‍, മറിയം അബ്ദുല്‍ സീസ് എന്നിവര്‍ നൃത്തവും അവതരിപ്പിച്ചു. നാദിര്‍ യൂനസിന്റെ മാജിക് നമ്പറുകള്‍ പരിപാടിക്ക് മാറ്റ് കൂട്ടി.

പത്താം തരത്തില്‍ 91.2 ശതമാനം മാര്‍ക്ക് നേടിയ അഫ്രിന്‍ മുഹമ്മദിനെയും പന്ത്രണ്ടാംതരത്തില്‍ 93.8 ശതമാനം മാര്‍ക്ക് നേടിയ ഐഷ അന്‍വര്‍ ലാലിനേയും 91.2 ശതമാനം മാര്‍ക്ക് നേടിയ ഫാത്തിമ അബ്ദുല്‍ ഖാദറിനേയും 90.3 ശതമാനം മാര്‍ക്ക് നേടിയ ഗസല്‍ ഐഷയെയും, രാജു ഷംസുദ്ദീന്‍ സദസ്സിനു പരിചയപ്പെടുത്തുകയും ആദരിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it