Latest News

എന്‍പിആര്‍ കൈപുസ്തകത്തില്‍ നിന്ന് മുസ്‌ലിം ആഘോഷങ്ങളെ ഒഴിവാക്കി

പൗരന്മാര്‍ക്ക് അവരുടെ ജനനത്തീയതി കണ്ടുപിടിക്കുന്നതിന് ഉപകാരപ്പെടുന്ന പ്രധാന ആഘോഷങ്ങളുടെ പട്ടികയില്‍ നിന്നാണ് മുസ്ലിം ആഘോഷദിനങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്.

എന്‍പിആര്‍ കൈപുസ്തകത്തില്‍ നിന്ന് മുസ്‌ലിം ആഘോഷങ്ങളെ ഒഴിവാക്കി
X

ന്യൂഡല്‍ഹി: ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള കൈപുസ്തകത്തില്‍ നിന്ന് മുസ്ലിം ആഘോഷങ്ങളെ ഒഴിവാക്കി. സര്‍വ്വേ ജോലിയില്‍ ഏര്‍പ്പെടുന്ന എന്യൂമറേറ്റര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയാണ് സെന്‍സസ് സഹായക ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. പൗരന്മാര്‍ക്ക് അവരുടെ ജനനത്തീയതി കണ്ടുപിടിക്കുന്നതിന് ഉപകാരപ്പെടുന്ന പ്രധാന ആഘോഷങ്ങളുടെ പട്ടികയില്‍ നിന്നാണ് മുസ്ലിം ആഘോഷദിനങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്.

കൈപുസ്തകത്തിന്റെ 32 ാം പേജിലാണ് ആഘോഷദിനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യന്‍, ഹിന്ദു, സിഖ് ആഘോഷങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മുസ്ലിം ദിനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പുതുവര്‍ഷദിനം, ഗുരു ഗോബിന്ദ് സിങ് ജയന്തി, പൊങ്കല്‍, റിപബ്ലിക് ദിനം, ബസന്ത് പഞ്ചമി, ബുദ്ധ പൂര്‍ണിമ, ഗണേശ ചതുര്‍ത്ഥി, ഓണം, ദസറ, ഗാന്ധി ജയന്തി, മണ്ഡലകാലം, ക്രിസ്മസ് തുടങ്ങി നിരവധി ആഘോഷങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓരോ ആഘോഷവും അത് ഏത് മാസത്തിലാണ് വരുന്നതെന്നും രേഖപ്പെടുത്തിയ ഉത്സവ കലണ്ടര്‍, സര്‍വേ ഉദ്യോഗസ്ഥര്‍ക്കുവേണ്ടിയാണ് തയ്യാക്കിയിട്ടുള്ളത്. പൗരന്മാര്‍ക്ക് അവരുടെ ജന്മദിനത്തെ കുറിച്ച് സൂചന നല്‍കാനാണ് ആഘോഷദിനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഒരാള്‍ തന്റെ ജന്മവര്‍ഷം പറയുകയും എന്നാല്‍ മാസം അറിയാതിരിക്കുകയും ചെയ്താല്‍ ഉദ്യോഗസ്ഥന് മഴയ്ക്കു മുമ്പായിരുന്നോ അതോ ശേഷമായിരുന്നോ എന്ന് ചോദിച്ച് സംശയവിവൃത്തി വരുത്താമെന്ന് കൈപുസ്തകം പറയുന്നു. മഴ ഏത് സമയത്താണ് എന്ന് ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കും. അതുപയോഗിച്ച് പൗരന്മാര്‍ക്ക് ജന്മ മാസം കണ്ടെത്താം.

2011 ലെ സെന്‍സസ് റിപോര്‍ട്ടിലും 2010 ലെ എന്‍പിആര്‍ പട്ടികയിലും ഈ ആഘോഷങ്ങള്‍ ഉള്‍പ്പെട്ടിട്ടിരുന്നെന്നും അന്നൊന്നും ഒരു വിമര്‍ശവും ഉണ്ടായില്ലെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it