Latest News

ട്രംപിന്റെ സബര്‍മതി ആശ്രമ സന്ദര്‍ശന സമയത്ത് മോദിയും അനുഗമിച്ചേക്കും

സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സബര്‍മതി ആശ്രമത്തില്‍ സംസ്ഥാന, കേന്ദ്ര, യുഎസ് ഉദ്യോഗസ്ഥര്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്

ട്രംപിന്റെ സബര്‍മതി ആശ്രമ സന്ദര്‍ശന സമയത്ത് മോദിയും അനുഗമിച്ചേക്കും
X

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപിന്റെ സബര്‍മതി ആശ്രമ സന്ദര്‍ശന സമയത്ത് പ്രധാനമന്ത്രി മോദിയും അദ്ദേഹത്തെ അനുഗമിച്ചേക്കും. ആഭ്യന്ത്രര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. യുഎസ് പ്രഥമ വനിത മെലേനിയ ട്രംപും ആശ്രമം സന്ദര്‍ശിക്കുന്നുണ്ട്.

ആശ്രമത്തിലെ നദീ തീരത്ത് സന്ദര്‍ശകര്‍ക്കു വേണ്ടി കസേരകള്‍ ഒരുക്കും. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സബര്‍മതി ആശ്രമത്തില്‍ സംസ്ഥാന, കേന്ദ്ര, യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

നാളെ ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഏകദേശം 36 മണിക്കൂറാണ് ഇന്ത്യയില്‍ ചെലവഴിക്കുക. പ്രധാനമന്ത്രി മോദിയോടൊപ്പം ട്രംപ് അഹമ്മദാബാദില്‍ ഒരു റോഡ് ഷോയിലും പങ്കെടുക്കും. തുടര്‍ന്ന് മൊട്ടെര സ്റ്റേഡിയത്തില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

Next Story

RELATED STORIES

Share it