Latest News

ലോക്ക് ഡൗണ്‍ ലംഘിച്ച് എംഎല്‍എയുടെ ജന്മദിനാഘോഷം; റിപോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന് മാനസികപീഡനം

ലോക്ക് ഡൗണ്‍ ലംഘിച്ച് എംഎല്‍എയുടെ ജന്മദിനാഘോഷം; റിപോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന് മാനസികപീഡനം
X

ഹൈദരാബാദ്: ലോക്ക് ഡൗണ്‍ ലംഘിച്ച് എംഎല്‍എ ജന്മദിനാഘോഷം നടത്തിയത് റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന് മാനിസകപീഡനം. തെലങ്കാനയിലെ നരായണ്‍ഖെഡ് എംഎല്‍എ തെലുഗു ന്യൂസ് ചാനലിന്റെ റിപോര്‍ട്ടറെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.

''500 ഓളംപേര്‍ ഒത്തുചേര്‍ന്ന് എംഎല്‍എ ജന്മദിനാഘോഷം നടത്തിയ വാര്‍ത്ത ഞാന്‍ റിപോര്‍ട്ട് ചെയ്തിരുന്നു. അവിടെ ആരും സാമൂഹിക അലം പാലിക്കുകയോ മാസ്‌കുകള്‍ ധരിക്കുകയോ ചെയ്തിരുന്നില്ല. ആ സംഭവം റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പല പ്രശ്‌നങ്ങളും എനിക്ക് നേരിടേണ്ടി വന്നു. നിര്‍മ്മാണത്തിലിരിക്കുന്ന എന്റെ വീട് അവര്‍ തകര്‍ത്തു. എനിക്ക് നീതി വേണം'' -മാധ്യമ പ്രവര്‍ത്തകന്‍ ആരോപിച്ചു.

മാധ്യമപ്രവര്‍ത്തകന്‍ എംഎല്‍എയുടെ ജന്മദിനാഘോഷം റിപോര്‍ട്ട് ചെയ്ത കാര്യം ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി വക്താവ് കൃഷാന്‍കും ശരിവച്ചു. പക്ഷേ, വീട് തകര്‍ത്തത് മുനിസിപ്പല്‍ അധികാരികളാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ''നാരായണ്‍ഖെഡ് എംഎല്‍എയ്‌ക്കെതിരേ വാര്‍ത്ത കൊടുത്തുവന്നത് സത്യമാണ്. പക്ഷേ, അദ്ദേഹത്തിന്റെ വീട് പൊളിച്ചത് മുനിസിപ്പില്‍ അധികൃതരാണ്. അധികാരികളുടെ അനുവാദം കൂടാതെ മുനിസിപ്പില്‍ നിയമങ്ങള്‍ ലംഘിച്ചാണ് അദ്ദേഹം വീട് പണിതിരിക്കുന്നത്. രണ്ടും തമ്മില്‍ എങ്ങനെയാണ് ബന്ധപ്പെടുത്തുന്നത്?' കൃഷാന്‍ക് ചോദിച്ചു.

തെലങ്കാന സര്‍ക്കാര്‍, യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പോലെയോ ബിജെപി സര്‍ക്കാരുകളെ പോലയോ അല്ല. ഇവിടെ വാര്‍ത്ത എഴുതുന്നതുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പ്രതികാരനടപടികള്‍ കൈകൊള്ളുകയില്ല. ഇവിടെ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും വാര്‍ത്തകള്‍ നല്‍കാനുള്ള സ്വാതന്ത്ര്യമുണ്ട്.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്ക് ഡൗണ്‍ ലംഘനവാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെ പല തരത്തിലും പീഡിപ്പിച്ചുവെന്നത് ബിജെപി ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ അംഗമായ രാം ചന്ദര്‍ റാവു എംഎല്‍സി ശരിവച്ചു.

''ഭരണകക്ഷിയുടെ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകരെ അവര്‍ പീഡിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം ഐടി മന്ത്രി കെ ടി രാമറാവു ഒരു ഫ്‌ലൈഓവര്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടനത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. പക്ഷേ, ആ പരിപാടിയില്‍ അമ്പതോളം പേര്‍ പങ്കെടുത്തു. ഒരു ഭാഗത്ത് അവര്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നു. മറുഭാഗത്ത് പ്രതിപക്ഷപാര്‍ട്ടികള്‍ക്കെതിരേ കള്ളക്കേസുകള്‍ എടുക്കുന്നു. റിപോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ പീഡിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെ ബിജെപി അപലപിക്കുന്നു.'' ചരാം ചന്ദര്‍ റാവു പറഞ്ഞു.

തെലങ്കാനയില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉത്തം കുമാര്‍ റഡ്ഡി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന രീതി മുഖ്യമന്ത്രിയും ഭരണകക്ഷി നേതാക്കളും നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it