Latest News

മരടില്‍ ഇന്നും രണ്ട് ഫ്‌ലാറ്റുകള്‍ കൂടി തകര്‍ക്കും

രാവിലെ ഏഴ് മണിക്കുതന്നെ ജെയ്ന്‍ കോറലിനു സമീപത്തുള്ള ആളുകള്‍ പ്രദേശമൊഴിയേണ്ടിവരും. രണ്ടാമത്തെ സ്‌ഫോടവും കഴിഞ്ഞേ തിരികെ വരാന്‍ അനുവദിക്കൂ.

മരടില്‍ ഇന്നും രണ്ട് ഫ്‌ലാറ്റുകള്‍  കൂടി തകര്‍ക്കും
X

കൊച്ചി: നിശ്ചയിച്ചതുപൊലെ മരടില്‍ ഇന്നും രണ്ട് ഫ്‌ലാറ്റുകള്‍ കൂടി തകര്‍ക്കും. ഇന്നലെ രണ്ട് ഫ്‌ലാറ്റുകള്‍ ആസൂത്രണം ചെയ്തതുപോലെത്തന്നെ തകര്‍ത്തിരുന്നു. ജെയ്ന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം ഫഌറ്റുകളാണ് ഇന്ന് തകര്‍ക്കുക. രണ്ട് ഫ്‌ലാറ്റുകളും 17 നില കെട്ടിടങ്ങളാണ്.

ഇന്നത്തെ പദ്ധതിയനുസരിച്ച്് പകല്‍ 11 മണിക്കാണ് ആദ്യ സ്‌ഫോടനം. ഉച്ചയ്ക്ക് രണ്ടു മണിയോടെ രണ്ടാം സ്‌ഫോടനവും നടക്കും. ആദ്യം ജെയ്ന്‍ കോറല്‍ കോവാണ് തകര്‍ക്കുക. രണ്ടാമത് ഗോള്‍ഡന്‍ കായലോരവും.

ഇന്നലെ ഹോളിഫെയ്ത്ത് എച്ച്ടുഒ, ആല്‍ഫ സരീന്‍ എന്നീ ഫ്‌ലാറ്റുകളാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. 11.17, 11.44 സമയങ്ങളിലാണ് രണ്ട് ഫ്‌ലാറ്റുകളും തകര്‍ത്തത്.

രാവിലെ ഏഴ് മണിക്കുതന്നെ ജെയ്ന്‍ കോറലിനു സമീപത്തുള്ള ആളുകള്‍ പ്രദേശമൊഴിയേണ്ടിവരും. രണ്ടാമത്തെ സ്‌ഫോടവും കഴിഞ്ഞേ തിരികെ വരാന്‍ അനുവദിക്കൂ.

സ്‌ഫോടന സമത്തെ കുറിച്ച് സൂചന നല്‍കാന്‍ രണ്ട് സൈറണുകളാണ് മുഴങ്ങുക. ഒന്ന് 10.30 ന് രണ്ടാമത്തേത് 10.55 ന്. കഴിഞ്ഞ ദിവസത്തെ പോലെത്തന്നെ ആവശ്യമായ നടപടികള്‍ അധികൃതര്‍ കൈക്കൊണ്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it