Latest News

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മണ്ണാര്‍ക്കാട് കുന്തിപ്പുഴ പാണ്ടിക്കാട്ടില്‍ പരേതനായ നാരായണന്റെ മകന്‍ വിനോദ് (28) ആണ് മരിച്ചത്. രാവിലെ എട്ടോടെ മേലേ അരിയൂരില്‍ വെച്ചാണ് അപകടം.

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
X

കോട്ടോപ്പാടം(പാലക്കാട്): ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മണ്ണാര്‍ക്കാട് കുന്തിപ്പുഴ പാണ്ടിക്കാട്ടില്‍ പരേതനായ നാരായണന്റെ മകന്‍ വിനോദ് (28) ആണ് മരിച്ചത്. രാവിലെ എട്ടോടെ മേലേ അരിയൂരില്‍ വെച്ചാണ് അപകടം.

മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും കണ്ടമംഗലം ഭാഗത്തേക്ക് ജോലിക്ക് പോവുകയായിരുന്ന വിനോദ് സഞ്ചരിച്ച സ്‌കൂട്ടറും കോട്ടോപ്പാടം ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ വിനോദിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



Next Story

RELATED STORIES

Share it