Latest News

മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ്: കസ്റ്റഡിയിലുള്ളവരെ കുറിച്ച് വിവരമില്ല, കേരള സര്‍ക്കാര്‍ ഇടപെടുന്നു

മംഗളൂരുവില്‍ പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ പോലിസ് വെടിവച്ചുകൊന്നവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ചെയ്യാന്‍ പോയവരെയാണ് കര്‍ണാടക പോലിസ് കസ്റ്റഡിയിലെടുത്തത്.

മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ്: കസ്റ്റഡിയിലുള്ളവരെ കുറിച്ച് വിവരമില്ല, കേരള സര്‍ക്കാര്‍ ഇടപെടുന്നു
X

തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരേ പ്രതിഷേധം കനക്കുന്നു. ഇന്റര്‍നെറ്റ് മൊബൈല്‍ സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ മാധ്യമപ്രവര്‍ത്തരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. കസ്റ്റഡിയിലുള്ളവരെ കുറിച്ച് വിവരങ്ങളും പോലിസ് പുറത്തുവിട്ടിട്ടില്ല. മംഗളൂരുവില്‍ പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ പോലിസ് വെടിവച്ചുകൊന്നവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ചെയ്യാന്‍ പോയവരെയാണ് കര്‍ണാടക പോലിസ് കസ്റ്റഡിയിലെടുത്തത്. അക്രഡിറ്റേഷന്‍ ഉള്ളവരെ മാത്രം ആശുപത്രി പരിസരത്തേക്ക് കത്തിവിടുമെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്ന പോലിസ് പിന്നീട് എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മംഗളൂരു വെന്‍ലോക് ആശുപത്രിയ്ക്കു മുന്നില്‍ നിന്നാണ് പത്തു പേര് അടങ്ങുന്ന സംഘത്തെ കസ്റ്റഡിയിലെടുത്തത്. ഇതില്‍ മീഡിയ വണ്‍, മാതൃഭൂമി, ഏഷ്യാനെറ്റ്, 24 ന്യൂസ് തുടങ്ങിയ ചാനലുകളിലെ റിപോര്‍ട്ടര്‍മാരും കാമറാമാന്‍മാരും ഉള്‍പ്പെടുന്നു. മാധ്യമപ്രവര്‍ത്തകരോട് പോലിസ് മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്.

വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. കേരള ഡിജിപി, കര്‍ണാടക ഡിജിപിയുമായി ബന്ധപ്പെട്ടു.

അതിനിടയില്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരേ കേരളത്തില്‍ പ്രതിഷേധം ശക്തമായി. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്.


Next Story

RELATED STORIES

Share it