Top

ജസ്റ്റിസ് രമണയെ അപമാനിച്ചു: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിക്കെതിരേ നടപടി ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് നിയമവിദ്യാര്‍ത്ഥികളുടെ പരാതി

ജസ്റ്റിസ് രമണയെ അപമാനിച്ചു: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിക്കെതിരേ നടപടി ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് നിയമവിദ്യാര്‍ത്ഥികളുടെ പരാതി
X

ന്യൂഡല്‍ഹി: സുപ്രിംകോടതി ജഡ്ജി എന്‍ വി രമണയെ അപമാനിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗ്‌മോഹന്‍ റെഡ്ഡിക്കെതിരേ നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് നൂറോളം നിയമവിദ്യാര്‍ത്ഥികളുടെ പരാതി. സുപ്രിംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് രമണ.

ഒരു സാഹചര്യത്തിലും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നുംനീതിന്യായ സംവിധാനത്തെ തകര്‍ക്കാന്‍ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയക്കാരെ അനുവദിക്കരുതെന്നും അഭിഭാഷകനായ ഉത്സവ് ബെയ്ന്‍സ് വഴി നല്‍കിയ ഹരജിയില്‍ പറയുന്നു.

മുഖ്യമന്ത്രി എന്ന നിലയിലുളള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിന് ശരിയായ മാര്‍ഗരേഖ ഉണ്ടായിരിക്കെ അത് മറികടന്ന് അഭിപ്രായം പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടി കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഹരജി ചൂണ്ടിക്കാട്ടി.

ഈ സമയത്ത് നാം നിശ്ശബ്ദരായിരുന്നാല്‍ അത് ഒരു സ്ഥാപനമെന്ന നിലയില്‍ സുപ്രിംകോടതിയുടെ അധികാരത്തിലുള്ള കടന്നുകയറ്റമായിരിക്കും. അത് ഭരണഘടനാപരമായ നിയമരാഹിത്യത്തിന് കളമൊരുക്കും-വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

വിമര്‍ശനത്തെയും വിദ്വേഷപ്രകടനത്തെയും വേറിട്ട് കാണണമെന്നും അത്തരം വിമര്‍ശനങ്ങള്‍ക്ക് മാതൃകയായി നാനി പല്‍ക്കിവാലയുടെയും ജസ്റ്റിസ് എച്ച് ആര്‍ ഖന്നയുടെയും അഭിപ്രായങ്ങളെ എടുത്തുകാട്ടുകയും ചെയ്തു.

സാമൂഹികമാധ്യമങ്ങള്‍ വഴി വിദ്വേഷപ്രകടനങ്ങള്‍ പ്രസരിക്കുന്നുണ്ടെന്നും അതിനുദാഹരണമായി ധോണിയുടെ മകളെ ബലാല്‍സംഗം ചെയ്യുമെന്ന ഭീഷണി ചൂണ്ടിക്കാട്ടുകയും ചെയ്തു.

ജസ്റ്റിസ് രമണ അഴിമതിക്കാരനാണെന്നാരോപിച്ചുകൊണ്ട് മുഖ്യമന്ത്രി കഴിഞ്ഞ മാസം ഒരു വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. തല്‍സ്ഥാനത്ത് തുടരാന്‍ ജസ്റ്റിസ് രമണ യോഗ്യനല്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഏകാനും ദിവസങ്ങള്‍ക്കു ശേഷം സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് പരാതിയും നല്‍കി.

സംഭവത്തിനു ശേഷം മുഖ്യമന്ത്രിക്കെതിരേ നടപടി ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യഹരജിയും സമര്‍പ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it