Latest News

പ്രൊഫ. കെ. വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ വിദ്യാര്‍ത്ഥി ക്ഷേമപദ്ധതി കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

ഒരു വര്‍ഷം ഏകദേശം ഒരു കോടി രൂപ പെട്രോളിയം മന്ത്രാലയത്തിന്റെ സഹായത്തോടുകൂടി ട്രസ്റ്റ് ചെലവഴിക്കുന്നുണ്ട്.

പ്രൊഫ. കെ. വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ വിദ്യാര്‍ത്ഥി ക്ഷേമപദ്ധതി കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും
X

കൊച്ചി: പ്രൊഫ. കെ. വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ വിവിധ വിദ്യാര്‍ത്ഥി ക്ഷേമപദ്ധതികള്‍ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ശ്രീ.ധര്‍മ്മേന്ദ്ര പ്രധാന്‍ ഫെബ്രുവരി രണ്ടാം വാരം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുന്‍ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി. തോമസ് അറിയിച്ചു.

പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ പൊതു മേഖലാ സ്ഥാപനങ്ങള്‍ സി.എസ്.ആര്‍ സ്‌ക്കീമില്‍ ഉള്‍പ്പെടുത്തി ഓരോ വര്‍ഷവും എസ്.എസ്.എല്‍.സിയ്ക്കും, പ്ലസ്ടു വിനും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2500 രൂപയുടെ സ്‌ക്കോളര്‍ഷിപ്പും എറണാകുളം മണ്ഡലത്തിലെ 65 വിദ്യാലയങ്ങള്‍ക്ക് ആധുനിക ലൈബ്രറികളും, 63000 കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും കര്‍ഷകമിത്രം പദ്ധതിയിലൂടെ 1 ലക്ഷം കറിവേപ്പില തൈകളും പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് നല്‍കുന്നുണ്ട്. ഒരു വര്‍ഷം ഏകദേശം ഒരു കോടി രൂപ പെട്രോളിയം മന്ത്രാലയത്തിന്റെ സഹായത്തോടുകൂടി ട്രസ്റ്റ് ചെലവഴിക്കുന്നുണ്ട്. പ്രൊഫ. കെ. വി. തോമസ് പെട്രോളിയം മന്ത്രിയെ നേരിട്ട് കണ്ട് ക്ഷണിച്ചതിനെത്തുടര്‍ന്നാണ് ഫെബ്രുവരിയില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കാമെന്ന് അദ്ദേഹം സമ്മതിച്ചത്.

കൂന്നമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി ( സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് തീര്‍ത്ഥാടന കേന്ദ്രം) ദേശീയ തീര്‍ത്ഥാടന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ 3.2 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സഹായിക്കാമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ശ്രീ. പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ അറിയിച്ചു. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ നിവേദനം പ്രൊഫ. കെ.വി. തോമസ് മന്ത്രിക്ക് നല്‍കി.

കൂന്നമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയും , കുമ്പളങ്ങി മോഡല്‍ ടൂറിസം വില്ലേജും കേന്ദ്ര മന്ത്രി സന്ദര്‍ശിക്കുമെന്നും പ്രൊഫ. കെ. വി. തോമസ് അറിയിച്ചു.

Next Story

RELATED STORIES

Share it