Latest News

കൊടുവള്ളി സ്വര്‍ണക്കവര്‍ച്ച: 1.2 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തു; മൂന്നു പേര്‍ അറസ്റ്റില്‍

ക്വട്ടേഷന്‍ സംഘാംഗമായ തൃശ്ശൂര്‍ സ്വദേശി സിനോയിയെ കൂടി പിടികൂടാനുണ്ടെന്നും പോലിസ് അറിയിച്ചു.

കൊടുവള്ളി സ്വര്‍ണക്കവര്‍ച്ച: 1.2 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തു; മൂന്നു പേര്‍ അറസ്റ്റില്‍
X

കോഴിക്കോട്: കൊടുവള്ളിയില്‍ സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസ് അന്വേഷിക്കാന്‍ പ്രത്യേക പോലിസ് സംഘം രൂപീകരിച്ചു. താമരശ്ശേരി ഡിവൈഎസ്പി എ പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുകയെന്ന് റൂറല്‍ എസ്പി നിധിന്‍ രാജ് അറിയിച്ചു.

കേസിലെ മുഖ്യപ്രതി കൊടുവള്ളിയിലെ ജ്വല്ലറി വര്‍ക്ക്‌സ് ഉടമ രമേശില്‍നിന്ന് 1.2 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. കവര്‍ച്ചയില്‍ നേരിട്ട് പങ്കുള്ള വിപിന്‍, ഹരീഷ്, വിമല്‍ എന്നീ പ്രതികളേയും ഈ സംഘത്തെ രമേശിന് പരിചയപ്പെടുത്തിക്കൊടുത്ത ലതീഷിനെയും അറസ്റ്റ് ചെയ്‌തെന്നും എസ്പി അറിയിച്ചു. ക്വട്ടേഷന്‍ സംഘാംഗമായ തൃശ്ശൂര്‍ സ്വദേശി സിനോയിയെ കൂടി പിടികൂടാനുണ്ടെന്നും പോലിസ് അറിയിച്ചു. ക്വട്ടേഷന്‍ നല്‍കിയ 12 ലക്ഷം രൂപയും മോഷണം പോയ സ്വര്‍ണത്തിന്റെ ഭൂരിഭാഗവും പ്രതികളില്‍നിന്ന് കണ്ടെത്തി.കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കട ഉടമയെ ബൈക്കില്‍ കാറിടിപ്പിച്ച് വീഴ്ത്തി സ്വര്‍ണം കവര്‍ന്നത്.

Next Story

RELATED STORIES

Share it