Latest News

കേരള സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. മറ്റ് പരീക്ഷകളില്‍ മാറ്റമില്ല.

കേരള സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു
X

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംയുക്ത സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള സര്‍വ്വകലാശാല നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. പി.എച്ച്ഡി കോഴ്‌സ് വര്‍ക്ക് (പേപ്പര്‍ 1 റിസര്‍ച്ച് മെത്തഡോളജി) പരീക്ഷകളും സെമസ്റ്റര്‍ എം.എസ്.സി(സി.എസ്.എസ്)ഡിഗ്രി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. മറ്റ് പരീക്ഷകളില്‍ മാറ്റമില്ല.

തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം 20 മുതല്‍ 29 വരെ നടത്താനിരുന്ന ക്ലാസുകളും മാറ്റിയിട്ടുണ്ട്.

ബിടെക് പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ ബിടെക് ഡിഗ്രി പരീക്ഷ, ജൂലൈ 2019(2008 സ്‌കീം അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ ബ്രാഞ്ച് ഒഴികെ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഡിസംബര്‍ 23 വരെ അപേക്ഷിക്കാമെന്നും സര്‍വ്വകലാശാല അറിയിച്ചു.

Next Story

RELATED STORIES

Share it