'പി സി ജോര്‍ജ് എന്ന അശ്ലീലത്തെ കേരളസമൂഹം ആട്ടിപുറത്താക്കണം'; ആയുധ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നും പിഡിപി

കോഴിക്കോട്: അശ്ലീലതയും പരമതവിദ്വേഷവും കൊണ്ട് കേരളസമൂഹത്തിന്റെ പൊതുമണ്ഡലത്തെ മലീമസമാക്കിയ പി സി ജോര്‍ജിനെ കേരളസമൂഹം ആട്ടിപുറത്താക്കണമെന്ന് പിഡിപി കേന്ദ്രകമ്മിറ്റി അഭ്യര്‍ത്ഥിച്ചു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിദ്വേഷപ്രസംഗങ്ങളും പ്രസ്താവനകളും അശ്ലീലവര്‍ത്തമാനങ്ങളും കൊണ്ട് കേരളീയ പൊതുമണ്ഡലത്തെ ഇത്രയേറെ അശ്ലീലമാക്കിയ ഒരു പൊതുപ്രവര്‍ത്തകന്‍ വേറെയുണ്ടാവില്ല.
വ്യക്തികള്‍, വിവിധ മതവിഭാഗങ്ങള്‍, പ്രസ്ഥാനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ഇദ്ദേഹത്തിന്റെ വിദ്വേഷവര്‍ത്തമാനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. പോലിസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ പോലും മാധ്യമപ്രവര്‍ത്തകയെ സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് പരസ്യമായി ആക്ഷേപിക്കുകയുണ്ടായി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കണം. സ്വന്തം തെറ്റ് മനസ്സിലാക്കുകയോ അതിന്റെ പേരില്‍ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യാനുള്ള മാനുഷികരീതിപോലും ഇദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല.
ഇര നല്‍കിയ ലൈംഗികഅതിക്രമപരാതിയുടെ പേരില്‍ സ്വാഭാവികമായുണ്ടായ ഒരു നിയമനടപടിയുടെ പേരില്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ വീട്ടില്‍ ഇരിക്കുന്ന തോക്ക് കൊണ്ട് വെടിവെച്ചുകൊല്ലുമെന്ന പരസ്യപ്രസ്താവന മാധ്യമങ്ങളില്‍ കൂടി നടത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. അത്രത്തോളം ധാര്‍ഷ്ഠ്യവും അഹങ്കാരവും പ്രകടിപ്പിക്കാന്‍ പ്രചോദനം നല്‍കിയ ആളാണ് പി സി ജോര്‍ജ്.
ഇത്തരത്തില്‍ പരസ്യമായി വധഭീഷണി മുഴക്കി ക്രിമിനല്‍ കുറ്റം ചെയ്ത അദ്ദേഹത്തിന്റെ ഭാര്യക്കെതിരെ നിയമനടപടി സ്വീകരിക്കുകയും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നല്‍കിയിരിക്കുന്ന തോക്ക് ലൈസന്‍സ് റദ്ദ് ചെയ്യുകയും ചെയ്യാനുള്ള നടപടി ആഭ്യന്തരവകുപ്പ് സ്വീകരിക്കണമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
ഇസ്രായേല്‍ നരനായാട്ടിനെതിരേ ഒന്നിച്ച് നേരിടുമെന്ന് പോരാട്ട സംഘടനകളുടെ...
8 Aug 2022 3:36 AM GMTമാസങ്ങള്‍ക്കിടെ നാല് കൊലപാതകം; യുഎസിലെ അല്‍ബുക്കര്‍കിലെ മുസ്ലിം സമൂഹം ...
8 Aug 2022 3:26 AM GMTവെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ്
8 Aug 2022 2:52 AM GMTതിരുവനന്തപുരത്തെ വയോധികയുടെ കൊലപാതകം; പ്രതിക്കായി തെരച്ചില്‍...
8 Aug 2022 2:41 AM GMTവൈദ്യുതി ഭേദഗതി ബില്ല്: കെഎസ്ഇബി ജീവനക്കാര്‍ ഇന്ന് പണിമുടക്കും
8 Aug 2022 2:35 AM GMTഒപ്പിടാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍; ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന്...
8 Aug 2022 2:29 AM GMT