Top

കരുവാറ്റ ബാങ്ക് കവര്‍ച്ച: മുഖ്യപ്രതി അറസ്റ്റില്‍

കരുവാറ്റ ബാങ്ക് കവര്‍ച്ച: മുഖ്യപ്രതി അറസ്റ്റില്‍
X

ഹരിപ്പാട്: ഹരിപ്പാട് കരുവാറ്റ ബാങ്ക് കവര്‍ച്ചക്കേസിലെ പ്രതി കാട്ടാക്കട കട്ടക്കോട് പാറക്കാണി ആര്‍ബിന്‍ രാജിനെ(37) പോലിസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ കോവൈ പുതൂര്‍ രംഗസ്വാമി നഗറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കുടുംബത്തോടൊപ്പം അവിടെ വാടകക്ക് താമസ്സിക്കുകയായിരുന്നു.

കേസില്‍ മറ്റുപ്രതികളായ ചെട്ടിക്കുളങ്ങര കൈപ്പള്ളി ഷൈബു(39), കാട്ടാക്കട മേലെ പ്ലാവിട ഷിബു(43) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഓപ്പറേഷന്‍ ഹോളിഡെ ഹണ്ടേഴ്‌സ് എന്ന പേരില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കരുവാറ്റ ടി ബി ജംഗ്ഷനു സമീപത്തുളള കോ-ഓപറേറ്റീവ് ബാങ്ക് ലോക്കറില്‍ നിന്നാണ് സപ്തംബര്‍ മൂന്നിന് പ്രതികള്‍ സ്വര്‍ണം മോഷ്ടിച്ചത്.

Next Story

RELATED STORIES

Share it