Latest News

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 ന്, അഞ്ച് ഘട്ടങ്ങള്‍, ഫലപ്രഖ്യാപനം ഡിസംബര്‍ 23 ന്

2014 ലെ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ 81 സീറ്റില്‍ 35 സീറ്റുകള്‍ നേടിയാണ് രഘുബാര്‍ ദാസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 ന്, അഞ്ച് ഘട്ടങ്ങള്‍, ഫലപ്രഖ്യാപനം ഡിസംബര്‍ 23 ന്
X

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നവംബര്‍ 30 ന് ആരംഭിക്കും. മൊത്തം അഞ്ച് ഘട്ടങ്ങളാണ് ഉണ്ടാവുക. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 30 നും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ 7 നും മൂന്നാം ഘട്ടം ഡിസംബര്‍ 12 നും അടുത്ത ഘട്ടങ്ങള്‍ ഡിസംബര്‍ 16, ഡിസംബര്‍ 20 തിയ്യതികളിലും നടക്കും. വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറ തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വമ്പിച്ച വിജയം നേടിയ ശേഷം നടക്കുന്ന മൂന്നാമത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് ജാര്‍ഖണ്ഡിലേത്. മഹാരാഷ്ട്രയിലും ഹരിയാനയിലുമായിരുന്നു ഇതിനു മുമ്പ് തെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ ബിജെപിയാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്.

2014 ലെ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ 81 സീറ്റില്‍ 35 സീറ്റുകള്‍ നേടിയാണ് രഘുബാര്‍ ദാസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍സ് യൂണിയന്‍ 17 സീറ്റ് നേടി. കോണ്‍ഗ്രസിന് 6 സീറ്റില്‍ ഒതുങ്ങേണ്ടിവന്നു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 14 സീറ്റില്‍ എന്‍ഡിഎ 12 സീറ്റ് നേടിയിരുന്നു.

Next Story

RELATED STORIES

Share it