Latest News

'ബാങ്ക് വിളി ജൂതകുടിയേറ്റക്കാര്‍ക്ക് ശല്യം' : ഫലസ്തീനികളുടെ ലൗഡ് സ്പീക്കറുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് ഇസ്രായേല്‍

ഇസ്രായേല്‍ തീരുമാനം ഫലസ്തീനികളുടെ പള്ളികള്‍ക്ക് എതിരെയുള്ള അതിക്രമമാണെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

ബാങ്ക് വിളി ജൂതകുടിയേറ്റക്കാര്‍ക്ക് ശല്യം : ഫലസ്തീനികളുടെ ലൗഡ് സ്പീക്കറുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് ഇസ്രായേല്‍
X

തെല്‍അവീവ്: ഫലസ്തീനിലെ മുസ്‌ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് ഇസ്രായേലി പോലിസ് മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. ബാങ്ക് വിളി ജൂത കുടിയേറ്റക്കാര്‍ക്ക് ശല്യമാണെന്ന് പറഞ്ഞാണ് പുതിയ വംശീയ ഉത്തരവ്. ലൗഡ് സ്പീക്കര്‍ പിടിച്ചെടുക്കാന്‍ കഴിയാത്ത കേസുകളില്‍ പിഴ ഈടാക്കാമെന്നും പുതിയ ഉത്തരവില്‍ വ്യവസ്ഥയുണ്ട്. ഇസ്രായേലിന് എതിരേ നിലപാട് എടുക്കുന്ന ഫലസ്തീനികളുടെ വീടുകള്‍ തകര്‍ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇസ്രായേല്‍ യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് അവതരിപ്പിക്കും.

ഇസ്രായേല്‍ തീരുമാനം ഫലസ്തീനികളുടെ പള്ളികള്‍ക്ക് എതിരെയുള്ള അതിക്രമമാണെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ആരാധന നടത്താനുള്ള ഫലസ്തീനികളുടെ അവകാശത്തിന് നേരെയുള്ള പുതിയ ആക്രമണമാണിത്. ഒരു മതയുദ്ധത്തിന് തിരികൊളുത്താനാണ് സയണിസ്റ്റ് ശത്രുക്കളും തീവ്ര നിലപാടുള്ള നേതാക്കളും ശ്രമിക്കുന്നതെന്നുംഹമാസിന്റെ പ്രസ്താവന പറയുന്നു.

ഇസ്രായേല്‍ സാമ്പത്തിക സഹായം നല്‍കുകയോ പിന്തുണക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളില്‍ ശത്രുരാജ്യങ്ങളുടെ പതാകകള്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുന്ന നിയമവും നേരത്തെ പാസാക്കിയിട്ടുണ്ട്. ഫലസ്തീന്‍ പതാകയും ഇതിന്റെ ഭാഗമാണ്. ഇസ്രായേലി സര്‍വകലാശാലകളില്‍ നടക്കുന്ന ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളെ തടയാനാണ് ഈ നിയമം. ഇത് ലംഘിക്കുന്നവരെ ഒരു വര്‍ഷം തടവിനും 22,000 രൂപ പിഴക്കും ശിക്ഷിക്കും.

Next Story

RELATED STORIES

Share it