Latest News

കൊവിഡ് മരണങ്ങള്‍ കേരളം കുറച്ചുപറയുന്നുണ്ടോ? പുതുക്കിയ മാനദണ്ഡങ്ങള്‍ സംശയത്തിന്റെ നിഴലില്‍

കൊവിഡ് മരണങ്ങള്‍ കേരളം കുറച്ചുപറയുന്നുണ്ടോ? പുതുക്കിയ മാനദണ്ഡങ്ങള്‍ സംശയത്തിന്റെ നിഴലില്‍
X

തിരുവനന്തപുരം: കൊവിഡ് മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരളം മരണങ്ങളുടെ എണ്ണം ബോധപൂര്‍വ്വം കുറച്ചു റിപോര്‍ട്ട് ചെയ്യുന്നുണ്ടോ എന്ന സംശയം വ്യാപകമാകുന്നു. മാധ്യമങ്ങള്‍ വിവിധ സമയത്ത് പുറത്തുവിട്ട കണക്കുകളും സര്‍ക്കാര്‍ ക്രോഡീകരിക്കുന്ന കണക്കുകളും തമ്മിലുള്ള വ്യത്യാസമാണ് സംശയം ഉയര്‍ത്തിയിരിക്കുന്നത്. വിവിധ ജില്ലകളില്‍ ഈ എണ്ണത്തില്‍ പകുതിയോടടുത്ത് വ്യത്യാസമുണ്ട്.

ഇന്നുവരെ സംസ്ഥാനത്തെ ഔദ്യോഗിക കൊവിഡ് മരണനിരക്ക് 129ആണ്. എന്നാല്‍ മറ്റ് മാര്‍ഗങ്ങളിലൂടെ ക്രോഡീകരിച്ച മരണങ്ങളുടെ എണ്ണം 242 ആണ്.

നിരവധി കൊവിഡ് -19 മരണങ്ങളെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങളും പ്രതിഷേധിച്ചിരുന്നുവെന്നാണ് വാര്‍ത്ത പുറത്തുവിട്ട നാഷണല്‍ ഹെറാല്‍ഡ് റിപോര്‍ട്ട് ചെയ്യുന്നത്.

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ പൊതുജനാരോഗ്യവിദഗ്ധര്‍ എന്നിവരും സംശയം പ്രകടിപ്പിക്കുന്നു. തിരുവനന്തപുരത്ത് ഇതുവരെയുള്ള മാധ്യമറിപോര്‍ട്ട് അനുസരിച്ച് 44 പേരാണ് മരിച്ചത്. എറണാകുളത്ത് 29, മലപ്പുറം 24, കോഴിക്കോട് 24- എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. തങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് കണക്കുകൂട്ടിയെടുത്ത മരണസംഖ്യ 242 ആയിരുന്നെന്നാണ് പാലക്കാട് ജനറല്‍ മെഡിസിന്‍ പ്രാക്റ്റീഷ്ണറായ ഡോ. അരുണ്‍ എന്‍ പറയുന്നത്.

എന്നാല്‍ സര്‍ക്കാര്‍ പറയുന്ന കണക്കുകള്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. തിരുവനന്തപുരത്ത് 24 മരണം മാത്രമേ സര്‍ക്കാര്‍ കണക്കിലുള്ളൂ, അതായത് 20 മരണങ്ങളുടെ വ്യത്യാസം. എറണാകളുത്ത് 20 മരണം, വ്യത്യാസം 9 മരണം, മലപ്പുറത്ത് 13 മരണങ്ങളുടെ വ്യത്യാസം, കോഴിക്കോട് 10 മരണങ്ങളുടെ വ്യത്യാസം.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പുറത്തുവിടുന്ന കണക്കുകളിലും സാരമായ വ്യത്യാസമുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ജൂലൈ 31 വരെ 34 പേര്‍ തിരുവനന്തപുരത്ത് മരിച്ചു, എന്നാല്‍ മുഖ്യമന്ത്രിയുടെ കണക്കില്‍ 22 ആണ്. അതിനര്‍ത്ഥം ജൂലൈ 31നും ആഗസ്റ്റ് 13നും ഇടയില്‍ 2 പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂ എന്നാണ്.

പത്തനംതിട്ടയിലും കോട്ടയത്തുമാണ് ഏറ്റവും കുറച്ച് മരണങ്ങള്‍ നടന്നത്. മാധ്യമ റിപോര്‍ട്ടനുസരിച്ച് 4 ഉം 5 ഉം മരണങ്ങള്‍. പക്ഷേ, സര്‍ക്കാര്‍ കണക്കനുസരിച്ച് ഒരു മരണവും രണ്ട് മരണവും.

മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റമാണ് ഈ വ്യത്യാസത്തിനു പിന്നിലെ ഒരു കാരണം. എന്നാല്‍ ഇതിനെ കുറിച്ച് കമ്മിറ്റി അംഗമായ ഡോ. ബി ഇക്ബാലോ പ്ലാനിങ് ബോര്‍ഡ് അംഗമായ ഡോ. അരവിന്ദനോ സംസാരിക്കാന്‍ തയ്യാറായില്ലെന്ന് നാഷണല്‍ ഹെരാള്‍ഡ് റിപോര്‍ട്ട് ചെയ്തു. ഇതേ കുറിച്ച് വിശദീകരണം നല്‍കാന്‍ ഇവര്‍ തയ്യാറായുമില്ല.

കൊവിഡ് മരണത്തിന്റെ മാനദണ്ഡങ്ങളില്‍ ജൂലൈ 20 മുതലാണ് കേരള സര്‍ക്കാര്‍ വ്യത്യാസം വരുത്തിയത്. ഗുരുതരമായി രോഗം ബാധിച്ചവര്‍ മരിക്കുകയാണെങ്കില്‍ അവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയാണെങ്കിലും പുതുക്കിയ മാനദണ്ഡപ്രകാരം കൊവിഡ് മരണമായി കണക്കാക്കേണ്ടതില്ല.

Next Story

RELATED STORIES

Share it