Latest News

ഇറാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17,000 കടന്നു

ഇറാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17,000 കടന്നു
X

ടെഹ്‌റാന്‍: ഇറാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17,000 കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 208 പേര്‍ രോഗം മൂലം മരിച്ചിട്ടുണ്ട്.

ഇന്ന് 2,685 പേര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,09,437 ആയതായി മന്ത്രാലയം വക്താവ് സിമ സാദത് ലാരിയെ ഉദ്ധരിച്ച് ഇറാനിയന്‍ ന്യൂസ് ഏജന്‍സിയായ ഐആര്‍ഐഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.

2,68,000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കൊവിഡ് വ്യാപനം തുടങ്ങിയ ശേഷം 17,190 പേര്‍ മരിച്ചു.

ഇറാനിലെ പ്രധാന പ്രവിശ്യകളൊക്കെ കൊവിഡ് രണ്ടാം തരംഗത്തിലൂടെ കടന്നുപോവുകയാണെന്ന് പ്രസിഡന്റ് ഹസന്‍ റൊഹാനി പറഞ്ഞിരുന്നു. ജൂലൈ മുതല്‍ ഇറാനിലെ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുന്നതായാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it