Latest News

കൊവിഡ് പ്രതിരോധത്തില്‍ നേട്ടം: രാജ്യത്ത് 44 ദിവസം തുടര്‍ച്ചയായി പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗവിമുക്തര്‍

കൊവിഡ് പ്രതിരോധത്തില്‍ നേട്ടം: രാജ്യത്ത് 44 ദിവസം തുടര്‍ച്ചയായി പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗവിമുക്തര്‍
X

ന്യൂഡല്‍ഹി: കൊവിഡ് രോഗവിമുക്തിയില്‍ ഇന്ത്യ റെക്കോഡ് നേട്ടം കൈവരിച്ചു. ഇന്ത്യയിലെ പ്രതിദിന രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗബാധിതരുടെ എണ്ണത്തെ കവച്ചുവയ്ക്കുന്നത് ഇത് തുടര്‍ച്ചയായി 44ാം ദിവസം. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

സജീവരോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് കഴിഞ്ഞ ദിവസം 13,303ത്തിന്റെ കുറവാണ് ഉണ്ടായത്. നിലവില്‍ 4,65,478 പേരാണ് വിവിധ ചികില്‍സാകേന്ദ്രങ്ങളിലും വീടുകളിലുമായി കഴിയുന്ന സജീവ രോഗികളുടെ എണ്ണം.

24 മണിക്കൂറിനുള്ളില്‍ 30,548 പേര്‍ക്കാണ് കൊവിഡ് ബാധയുണ്ടായത്. യൂറോപ്പിലും അമേരിക്കയിലും ഇതിനു വിപരീതമായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

രാജ്യത്തെ രോഗവിമുക്തി നിരക്ക് ഇന്നത്തെ കണക്കനുസരിച്ച് 93.27 ശതമാനമാണ്. ആകെ രോഗമുക്തരുടെ എണ്ണം 82,49,579 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

24 മണിക്കൂറിനുള്ളിലുണ്ടായ 78.59 ശതമാനം രോഗമുക്തരും 10 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമാണ്.

ഡല്‍ഹിയിലാണ് 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തരായത്, 7,606. കേരളത്തില്‍ 6,684ഉം ബംഗാളില്‍ 4,480ഉം രോഗമുക്തരുണ്ട്.

രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരില്‍ വലിയൊരു ശതമാനവും (76.63) 10 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമാണ്. കേരളത്തിലായിരുന്നു 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്, 4,581. ഡല്‍ഹി 3,235, പശ്ചിമ ബംഗാള്‍ 3,053 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

രാജ്യത്ത് ആകെ 435 പേര്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചു. അതില്‍ 78.85 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമാണ്.

21.84 ശതമാനവും ഡല്‍ഹിയില്‍ നിന്ന്, അവിടെ 95 മരണമാണ് ഉണ്ടായത്. മഹാരാഷ്ട്രയില്‍ 60 പേര്‍ മരിച്ചു, ഇതേകദേശം 13.79 ശതമാനം വരും.

Next Story

RELATED STORIES

Share it