Latest News

കൊറോണ വൈറസ്: ഇന്ത്യ എംബസി നിരീക്ഷണം ശക്തമാക്കി

കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നുവരെ ചൈനയില്‍ 18 പേര്‍ ഈ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.

കൊറോണ വൈറസ്: ഇന്ത്യ എംബസി നിരീക്ഷണം ശക്തമാക്കി
X

ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഇന്ത്യ എംബസി നിരീക്ഷണം ശക്തമാക്കി. ചൈനയിലെ ഇന്ത്യന്‍ എംബസി ബീജിങ്ങിലെ ചൈനീസ് ആരോഗ്യവകുപ്പ് അധികൃതരുമായും വുഹാന്‍ അധികൃതരുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാര്‍ കൂടുതല്‍ താമസിക്കുന്ന ഹുബൈ പ്രവിശ്യയിലും എംബസി നേരിട്ട് ഇടപെടുന്നുണ്ട്.

വൈറസ് ബാധയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് വേണ്ടി രണ്ട് ഹോട്ട് ലൈന്‍ നമ്പറുകള്‍ സജ്ജീകരിച്ചു. രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഈ നമ്പറുകളിലേക്ക് ആര്‍ക്കും നേരിട്ട് വിളിക്കാവുന്നതാണ്. രോഗകേന്ദ്രം എന്നറിയപ്പെടുന്ന ഹുബൈ പ്രവിശ്യയിലെ വുഹാനിലെ ഇന്ത്യക്കാരും അവരുടെ ബന്ധുക്കളും ആശങ്കയിലാണ്. എംബസിയിലേക്ക് നിരവധി കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. രണ്ടു കൂട്ടരുമായും ആരോഗ്യ വകുപ്പ് അധികൃതരുമായും എംബസി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സുസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും എംബസി പറയുന്നു.

കഴിഞ്ഞ ഡിസംബറിലാണ് വുഹാനില്‍ വൈറസ് ബാധ കണ്ടെത്തിയത്. അതൊരു പുതിയ വൈറസാണെന്ന് ഏറെ താമസിയാതെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുകയും ചെയ്തു. വൈറസ് ബാധ നിലവില്‍ ചെറിയ തോതിലാണെങ്കിലും മറ്റു രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. തയ്‌വാന്‍, തായ്‌ലന്റ്, ജപ്പാന്‍, യുഎസ്, മക്കുവ തുടങ്ങിയവയാണ് രോഗബാധ കണ്ടെത്തിയ രാജ്യങ്ങള്‍. കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നുവരെ ചൈനയില്‍ 18 പേര്‍ ഈ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it