Latest News

പൗരത്വ നിയമ ഭേദഗതി ഇന്ന് സുപ്രിം കോടതിയില്‍; പരിഗണിക്കുന്നത് 144 ഹരജികള്‍

2019 ഡിസംബര്‍ 18നാണ് കേസ് ആദ്യമായി സുപ്രിം കോടതിയുടെ മൂന്നംഗ ബഞ്ചിനു മുന്നില്‍ പരിഗണനക്ക് വരുന്നത്. ആ സമയത്ത് 60 ഹരജികളാണ് ഉണ്ടായിരുന്നത്.

പൗരത്വ നിയമ ഭേദഗതി ഇന്ന് സുപ്രിം കോടതിയില്‍; പരിഗണിക്കുന്നത് 144 ഹരജികള്‍
X

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കുകയും രാഷ്ട്രപതി ഒപ്പിടുകയും ചെയ്ത് നിയമമായ പൗരത്വ ഭേദഗതി നിയമം ഇന്ന് സുപ്രിം കോടതി പരിഗണിക്കും. നിയമവുമായി ബന്ധപ്പെട്ട് 144 ഹരജികളാണ് കോടതിയുടെ പരിഗണനക്ക് വരിക. മിക്ക ഹരജികളും നിയമം ഭരണഘടനാവിരുദ്ധമാണെന്ന് വാദിക്കുമ്പോള്‍ ചിലത് നിയമത്തെ ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്ന് അപേക്ഷിക്കുന്നവയാണ്.

2019 ഡിസംബര്‍ 18നാണ് കേസ് ആദ്യമായി സുപ്രിം കോടതിയുടെ മൂന്നംഗ ബഞ്ചിനു മുന്നില്‍ പരിഗണനക്ക് വരുന്നത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ കെ കെ വേണുഗോപാലിനും നോട്ടിസ് അയച്ചു. ആ സമയത്ത് 60 ഹരജികളാണ് ഉണ്ടായിരുന്നത്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ സുപ്രിം കോടതിയിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷയും കേന്ദ്രം സമര്‍പ്പിച്ചിരുന്നു.


Next Story

RELATED STORIES

Share it