Latest News

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില: ബിഒടി ചുങ്കപ്പാത നിര്‍ബന്ധിത അളവിനായി എത്തിയത് വന്‍ ഉദ്യോഗസ്ഥ സംഘം

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില: ബിഒടി ചുങ്കപ്പാത നിര്‍ബന്ധിത അളവിനായി എത്തിയത് വന്‍ ഉദ്യോഗസ്ഥ സംഘം
X

പരപ്പനങ്ങാടി: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ ദേശീയപാത വികസന സ്ഥലം അളവെടുപ്പ്. തിങ്കള്‍ രാവിലെ മുതല്‍ വെന്നിയൂര്‍, കാച്ചടി, കരിമ്പില്‍, കക്കാട് ഭാഗങ്ങളിലാണ് അളവെടുപ്പ് നടന്നത്. മുന്‍പ് പൂര്‍ത്തിയാക്കിയ സര്‍വ്വേ നടപടികളിലെ അപാകത പരിഹരിക്കുന്നതിനു വേണ്ടിയാണ് തിങ്കളാഴ്ച വന്‍ പോലീസ് സന്നാഹങ്ങളോടെ സംഘമെത്തിയത്. ഡപ്യൂട്ടി കലക്ടര്‍ ജെ ഒ അരുണ്‍കുമാറിന്റെയുംമലപ്പുറം ഡിവൈഎസ്പി. പി സി ഹരിദാസിന്റെയുംനേതൃത്വത്തിലുള്ള മുപ്പതോളം റവന്യൂ ഉദ്യോഗസ്ഥരും നൂറോളം പോലിസുകാരുമാണ് സാമൂഹിക അകലം പോലും പാലിക്കാതെലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായുംലംഘിച്ച് കൂട്ടംകൂടി വീടുകള്‍ കയറിയിറങ്ങി സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്.


അളവെടുപ്പിനിടെ പ്രതിഷേധവുമായെത്തിയ ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍നൗഷാദ് വെന്നിയൂരിനെ പോലീസ് മുഖത്തടിച്ചു. കൊവിഡ് രോഗബാധ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോഴും ഇത്തരത്തില്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് അളവെടുക്കാനെത്തിയതിനെതിരെ നാട്ടുകാരും പ്രതിഷേധവുമായെത്തി. പ്രദേശത്തെ വീടുകളില്‍ കൊറന്റൈനില്‍ കഴിയുന്നവരുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതിഷേധങ്ങള്‍ വകവെക്കാതെയും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെയും സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചു ഉദ്യോഗസ്ഥര്‍ മടങ്ങി.

Next Story

RELATED STORIES

Share it