Latest News

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 26 വരെ

അപേക്ഷാ ഫോറങ്ങൾ ഹയർസെക്കൻഡറി പോർട്ടലിലും എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും ലഭ്യമാണ്.

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 26 വരെ
X

തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാർച്ച് 10-ന് ആരംഭിച്ച് 26-ന് അവസാനിക്കത്തക്ക വിധമാണ് പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്. പരീക്ഷകൾ ആരംഭിക്കുന്നത് രാവിലെ 9.45-ന് ആയിരിക്കും. പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി അഞ്ചിന് ആരംഭിക്കും.

രണ്ടാം വർഷ പരീക്ഷയ്ക്ക് പിഴകൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി നവംബർ 15. ഒന്നാംവർഷ പരീക്ഷയ്ക്ക് പിഴകൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി നവംബർ 22. രണ്ടാം വർഷ പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർഥികൾക്കും അവർ ഉപരിപഠനത്തിന് യോഗ്യരാകുന്ന മുറയ്ക്ക് പരീക്ഷാ സർട്ടിഫിക്കറ്റിനോടൊപ്പം മൈഗ്രേഷൻ സർട്ടിഫിക്കറ്റ് നൽകും. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല.

കമ്പാർട്ട്മെന്റൽ വിദ്യാർഥികൾ പരീക്ഷയ്ക്ക് വീണ്ടും ഫീസ് ഒടുക്കി അപേക്ഷ നൽകേണ്ടതില്ല. അപേക്ഷാ ഫോറങ്ങൾ ഹയർസെക്കൻഡറി പോർട്ടലിലും എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും ലഭ്യമാണ്. ഓപ്പൺ സ്കൂൾ വിദ്യാർഥികൾ അവർക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ യാതൊരു കാരണവശാലും ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല.

വിവരങ്ങൾക്ക്: www.dhsekerala.gov.in

Next Story

RELATED STORIES

Share it