Latest News

മ്യൂസിയം വീണ്ടും മസ്ജിദ് ആക്കിയ തുർക്കി നടപടി പ്രകീർത്തിച്ചു ഇറാൻ ആത്മീയ നേതാവിന്റെ ഉപദേശകൻ

മ്യൂസിയം വീണ്ടും മസ്ജിദ് ആക്കിയ തുർക്കി നടപടി പ്രകീർത്തിച്ചു ഇറാൻ ആത്മീയ നേതാവിന്റെ ഉപദേശകൻ
X

അങ്കാറ: ഹാഗിയ സോഫിയ മ്യൂസിയത്തെ പള്ളിയാക്കി പരിവര്‍ത്തിപ്പിച്ചതിനെ പ്രകീര്‍ത്തിച്ച് ഇറാനിലെ ആത്മീയ നേതാവ് അലി ഖൊമേനിയുടെ മുതിര്‍ന്ന ഉപദേശകന്‍. 86 വര്‍ഷമായി മ്യൂസിയമായി തുടരുന്ന പഴയ പള്ളി വീണ്ടെടുത്തതിനെ കുറിച്ചാണ് അലി അക്ബര്‍ വെലായതിയുടെ പ്രതികരണം.

പളളിയെ വീണ്ടും മ്യൂസിയമാക്കി മാറ്റണമെന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോവിന്റെ തുര്‍ക്കിയോടുള്ള നിര്‍ദേശത്തെ അലി അക്ബര്‍ വിലായതി വിമര്‍ശിച്ചു. മൈക്ക് പോംപിയോവിന്റെ പിതാമഹന്മാര്‍ നിരവധി മ്യൂസിയങ്ങളെ പള്ളികളാക്കി. ഹാഗിയ സോഫിയാ 500 വര്‍ഷമായി പളളിയായിരുന്നു. ഇനി ലോകാവസാനം വരെ അതങ്ങനെത്തന്നെയായിരിക്കുകയും ചെയ്യും- അദ്ദേഹം പറഞ്ഞു.

ഉസ്മാനിയ്യ ഭരണാധികാരിയായ മുഹമ്മദ് അല്‍ഫതഹ് കോണ്‍സ്റ്റാന്റിനോപ്പോള്‍ കീഴടക്കിയതിനു പിന്നാലെ ക്രിസ്ത്യാനികളില്‍നിന്നു വില കൊടുത്തു വാങ്ങുകയും തുടര്‍ന്ന് മസ്ജിദാക്കി വഖഫ് ചെയ്യുകയും ചെയ്ത കെട്ടിടമാണ് ഹാഗിയ സോഫിയ. ആധുനിക തുര്‍ക്കിയുടെ സ്ഥാപകന്‍ കമാല്‍ അത്താത്തുര്‍ക്ക് 1934ല്‍ പ്രസ്തുത നിര്‍മിതിയെ മ്യൂസിയമാക്കി മാറ്റുകയായിരുന്നു.

വഖഫ് ചെയ്ത വ്യക്തിയുടെ ആഗ്രഹത്തിനു വിരുദ്ധമായി അത് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുര്‍ക്കി ഉന്നത കോടതി കെട്ടിടം വീണ്ടും പള്ളിയായി പുനര്‍പ്പരിവര്‍ത്തിപ്പിക്കാന്‍ ഉത്തരവിട്ടത്. കെട്ടിടം വിലകൊടുത്ത് വാങ്ങിയതിന്റെ രേഖകളും പുറത്തുവന്നിരുന്നു. വിശ്വാസികള്‍ കയ്യൊഴിഞ്ഞതോടെ യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെ ഇത്തരത്തില്‍ നിരവധി ചര്‍ച്ചുകള്‍ ഇതര മതസമൂഹങ്ങള്‍ക്കും മറ്റുമായി വില്‍പ്പന നടത്തിയിട്ടുണ്ട്.

കെട്ടിടം മ്യൂസിയമാക്കി മാറ്റിയ ആധുനിക തുര്‍ക്കി സ്ഥാപക നേതാവിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചതിനു പിന്നാലെയാണ് ഹാഗിയ സോഫിയ നമസ്‌കാരത്തിനായി തുറന്നുകൊടുക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it