Latest News

യൂറോപ്യന്‍ യൂണിയന്‍, ആസിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രപ്രതിനിധികള്‍ താമസിയാതെ കശ്മീര്‍ സന്ദര്‍ശിച്ചേക്കും

യൂറോപ്യന്‍ യൂണിയന്‍, ആസിയാന്‍ രാജ്യങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധികളെ കശ്മീരിലെത്തിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

യൂറോപ്യന്‍ യൂണിയന്‍, ആസിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രപ്രതിനിധികള്‍ താമസിയാതെ കശ്മീര്‍ സന്ദര്‍ശിച്ചേക്കും
X

ന്യൂഡല്‍ഹി: ലോകരാഷ്ട്രങ്ങള്‍ക്കിടയിലുള്ള അതൃപ്തി പരിഹരിക്കാന്‍ പുതിയ നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. യൂറോപ്യന്‍ യൂണിയന്‍, ആസിയാന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്ള മുതിര്‍ന്ന നയതന്ത്ര പ്രതിനിധികളെ കശ്മീരിലെത്തിക്കുന്നതുവഴി ഇന്ത്യക്കെതിരേയുള്ള അന്തര്‍ദേശിയ സമൂഹത്തിന്റെ അതൃപ്തി പരിഹരിക്കാനാവുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അന്തര്‍ദേശീയ സമൂഹത്തെ കശ്മീരിലേക്ക് പ്രവേശിപ്പിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അതുകൂടി കണക്കിലെടുത്താണ് പുതിയ നീക്കം.

യൂറോപ്യന്‍ യൂണിയന്‍, ആസിയാന്‍ രാജ്യങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധികളെ കശ്മീരിലെത്തിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ ആഴ്ച തന്നെ പദ്ധതി നടപ്പാക്കണമെന്നും കരുതുന്നു. താഴെ തലത്തിലുള്ള രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അക്കാദമിക്കുകള്‍ എന്നിവരുമായി സന്ദര്‍ശകര്‍ക്ക് കണ്ട് സംസാരിക്കാനുള്ള അവസരമൊരുക്കണമെന്ന് സര്‍ക്കാര്‍ കരുതുന്നു. അതേസമയം സന്ദര്‍ശന ദിനം മാധ്യമങ്ങളിലൂടെ പുറത്തായ നിലക്ക്് നിലവിലുള്ള ഷെഡ്യൂള്‍ മാറ്റിവച്ചേക്കും. സന്ദര്‍ശക വിവരം പുറത്തായാല്‍ പ്രദേശത്ത് പ്രതിഷേധത്തിനുള്ള സാധ്യതയുണ്ടെന്നും പോലിസ് കരുതുന്നു.

Next Story

RELATED STORIES

Share it