Latest News

ലോക്ഡൗണില്‍ നിന്ന് തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഓഫിസുകളെ ഒഴിവാക്കി; ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും നിര്‍ദേശം

ലോക്ഡൗണില്‍ നിന്ന് തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഓഫിസുകളെ ഒഴിവാക്കി; ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും നിര്‍ദേശം
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണില്‍ നിന്ന് തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഓഫിസുകളെ ഒഴിവാക്കി. പക്ഷേ, ജീവനക്കാരുടെ എണ്ണം കുറച്ച് പ്രവര്‍ത്തിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. കേന്ദ്ര ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് ഈ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്.

''ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം എല്ലാ സര്‍ക്കാര്‍ ഓഫിസുകളും അടച്ചിടാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ചില ഓഫിസുകളെ ഈ ഉത്തരവില്‍ നിന്ന് ഒഴിച്ചുനിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അവ ഏറ്റവും കുറവ് ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കണം''- ജോ. സെക്രട്ടറി അറിയിച്ചു.

''പ്രതിരോധം, സൈന്യം, ട്രഷറി, പൊതുയൂറ്റിലിറ്റി വിഭാഗങ്ങള്‍, ദുരന്ത നിവാരണം, പവര്‍ മാനേജ്‌മെന്റ്, പോസ്റ്റ് ഓഫിസ്, ദേശീയ ഇന്‍ഫര്‍മാറ്റിക് സെന്റര്‍, മുന്നറിയിപ്പ് നല്‍കുന്ന ഏജന്‍സികള്‍ തുടങ്ങിയവയെ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കി''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, മാസ്‌ക്, മരുന്ന് എന്നിവ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ എന്നീ അവശ്യ സേവന വിഭാഗങ്ങള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാം. വ്യാപാരം ഓണ്‍ലൈനിലേക്ക് മാറ്റണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it