Latest News

ലോകത്ത് കൊവിഡ് രോഗികളില്‍ റെക്കോഡ് വര്‍ധന; 24 മണിക്കൂറിള്ളില്‍ 2,30,370 രോഗികള്‍

ലോകത്ത് കൊവിഡ് രോഗികളില്‍ റെക്കോഡ് വര്‍ധന; 24 മണിക്കൂറിള്ളില്‍ 2,30,370 രോഗികള്‍
X

ജനീവ: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,30,370 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ വര്‍ധനയാണ് ഇത്. ഇതോടെ ലോകത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 125.5 ലക്ഷമായി. അതിനു തൊട്ടു മുന്നുള്ള ദിവസം 228,102 പേര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്. അതു വരെയുള്ള കണക്കുപ്രകാരം ഇതും ഒരു റെക്കോഡായിരുന്നു.

ഇന്നലെ രോഗം ബാധിച്ചവരില്‍ പകുതിയോളം പേര്‍ അമേരിക്കക്കാരാണ്. തൊട്ടടുത്ത് ബ്രസീലുണ്ട്. അമേരിക്കയില്‍ ഇന്നലെ മാത്രം 133,486 പേര്‍ക്ക് രോഗബാധയുണ്ടായി, ബ്രസീലില്‍ 70,398 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it