Latest News

ബംഗാളില്‍ പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ ജഡം: കൂട്ട ബലാല്‍സംഗമെന്ന് കുടുംബം

കുടുംബത്തിന്റെ ആരോപണങ്ങള്‍ പരിശോധിക്കുമെന്നും നിലവില്‍ ബലാല്‍സംഗമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ദിനജ്പൂര്‍ പോലിസ് എസ്പി ദെബ്രാഷി ദത്ത പറഞ്ഞു.

ബംഗാളില്‍ പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ ജഡം: കൂട്ട ബലാല്‍സംഗമെന്ന് കുടുംബം
X

ദിനജ്പൂര്‍: പശ്ചിമ ബംഗാളില്‍ ദിനജ്പൂരില്‍ 17 കാരിയുടെ കത്തിക്കരിഞ്ഞ ജഡം കണ്ടെത്തി. ബലാല്‍സംഗത്തിനു ശേഷം കത്തിച്ചു കളഞ്ഞതാണെന്ന് ആരോപിച്ച് കുടുംബം രംഗത്തുവന്നു.

എന്നാല്‍ തങ്ങള്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ പരിശോധിക്കുമെന്നും നിലവില്‍ ബലാല്‍സംഗമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ദിനജ്പൂര്‍ പോലിസ് എസ്പി ദെബ്രാഷി ദത്ത പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൂട്ടബലാല്‍സംഗത്തിന് പോലിസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കൂട്ട ബലാല്‍സംഗം, കൊലപാതകം (376ഡി, 302) തുടങ്ങി വകുപ്പുകള്‍ ചുമത്തി അവര്‍ക്കെതിരേ കേസെടുത്തു.

ബിജെപി സംസ്ഥാന നേതാവ് ദിലിപ് ഘോഷ് സംഭവത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി. ''സംസ്ഥാന സര്‍ക്കാരും വനിതാ കമ്മിഷനും ബുദ്ധിജീവികളും നിശ്ശബ്ദരാണ്. ബംഗാളിലെ സ്ത്രീകള്‍ക്ക് സുരക്ഷയും അഭിമാനവും ആവശ്യമില്ലേ? മുഖ്യമന്ത്രി പൗരത്വ പ്രശ്‌നത്തിന്റെ തിരക്കിലാണ്. കുറ്റകൃത്യങ്ങള്‍ തടയാന്‍ സമയമില്ല. ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുരുക്കാനുള്ള ശ്രമത്തിലാണ് ഇവര്‍''

ഡിസംബറിലും ഇതേ പോലെ ഒരു പെണ്‍കുട്ടിയുടെ കരിഞ്ഞ ശരീരം ഒരു മാവിന്‍ തോപ്പില്‍ കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it