Latest News

ഗഗന്‍യാന്‍ പദ്ധതി ഇന്ത്യയുടെ ശാസ്ത്ര ചരിത്രത്തില്‍ ഒരു നാഴികക്കല്ലാവുമെന്ന് പ്രധാനമന്ത്രി

ഗഗന്‍യാന്‍ പദ്ധതിയ്ക്കു വേണ്ടി 10000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

ഗഗന്‍യാന്‍ പദ്ധതി ഇന്ത്യയുടെ ശാസ്ത്ര ചരിത്രത്തില്‍ ഒരു നാഴികക്കല്ലാവുമെന്ന് പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പദ്ധതി ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക ചരിത്രത്തില്‍ ഒരു മുതല്‍ക്കൂട്ടും 21ാം നൂറ്റാണ്ടില്‍ പുതിയ ഇന്ത്യയുടെ വികാസചരിത്രത്തില്‍ ഒരു നാഴികക്കല്ലുമാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

''ഈ റിപബ്ലിക് ദിനത്തില്‍ ഗഗന്‍യാന്‍ പദ്ധതിയെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് സന്തോഷമുണ്ട്. ലക്ഷ്യത്തിലേക്കുള്ള ഒരു പടികൂടി നാം മുന്നോട്ടുപോയി. 2022 ല്‍ നാം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ആ സമയത്ത് ഇന്ത്യ ഗഗന്‍യാന്‍ പദ്ധതിയി യാഥാര്‍ത്ഥ്യമാവുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം- മോദി ഈ വര്‍ഷത്തെ തന്റെ ആദ്യ മന്‍ കി ബാത്ത് പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

ഗഗന്‍യാന്‍ പദ്ധതി ശാസ്ത്ര സാങ്കേതിക വിദ്യയുടെ രംഗത്ത് ഒരു ചരിത്രനേട്ടമായിരിക്കും. പുതിയ ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലുമായിരിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ 4 പൈലറ്റ്മാരെ ബഹിരാകാശത്തെത്തിക്കാനുള്ള പരിശീലനത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്. അതിന്റെ പരിശീലനത്തിനായി അവര്‍ അടുത്തുതന്നെ റഷ്യയിലേക്ക് പോകും-അദ്ദേഹം സൂചിപ്പിച്ചു. ഈ യുവാക്കളാണ് കഴിവിന്റെയും മികവിന്റെയും ധീരതയുടെയും സ്വപ്‌നത്തിന്റെയും മാതൃക. തിരഞ്ഞെടുക്കപ്പെട്ട നാല് പേരും എയര്‍ഫോഴ്‌സിലെ പൈലറ്റുമാരാണെന്ന് മോദി പറഞ്ഞു. പക്ഷേ, അവരുടെ പേരുവിവരങ്ങളള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധവും ഇതുവഴി ദൃഢമാവുമെന്നും മോദി അഭിപ്രായപ്പെട്ടു. നാല് പേരെ പലിശീലിപ്പിക്കുന്നുണ്ട്. ഒരു രാജ്യത്തിന്റെ പ്രതീക്ഷയും സ്വപ്‌നങ്ങളും അവരിലൊരാളിലാണ് നാം അര്‍പ്പിക്കാന്‍ പോകുന്നതെന്നും മോദി പറഞ്ഞു.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യമാണ് ഗഗന്‍യാന്‍. 2020ലും 2021ലും മനുഷ്യരില്ലാത്ത പേടകങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച ശേഷം 2021 അവസാനത്തോടെ മനുഷ്യരെ ഉള്‍പ്പെടുത്തി പേടകങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനാണ് പദ്ധതി. ഗഗന്‍യാന്‍ പദ്ധതിയ്ക്കു വേണ്ടി 10000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it