കശ്മീരില്‍ 5 നേതാക്കളെ കൂടി മോചിപ്പിക്കുന്നു; മൂന്ന് മുന്‍ മുഖ്യമന്ത്രിമാരുടെ തടവ് ജീവിതം ഇനിയും തുടരും

കശ്മീരിലെ പ്രമുഖ നേതാക്കളും മുന്‍മുഖ്യമന്ത്രിമാരുമായ ഉമര്‍ അബുല്ല, ഫാറുഖ് അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവര്‍ ഇനിയും തടവറയില്‍ തുടരും.

കശ്മീരില്‍ 5 നേതാക്കളെ കൂടി മോചിപ്പിക്കുന്നു; മൂന്ന് മുന്‍ മുഖ്യമന്ത്രിമാരുടെ തടവ് ജീവിതം ഇനിയും തുടരും

ശ്രീനഗര്‍: മൂന്ന് മുന്‍ നിയമസഭ അംഗങ്ങള്‍ അടക്കം അഞ്ച് പേരെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഇന്ന് ബുധനാഴ്ച മോചിപ്പിച്ചു. കശ്മീരില്‍ ആഗസ്റ്റ് 5 നു ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അയവുവരുത്തുന്നതിന്റെ ഭാഗമാണ് നടപടി. കശ്മീരിന് ഭരണഘടന അനുവദിച്ചു നല്‍കിയിരുന്ന അനുച്ഛേദം 370 പ്രകാരമുള്ള പ്രത്യേക പദവി ഇല്ലാതാക്കുന്നതിന്റെ ഭാഗമായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

പുറത്തു വരുന്ന നേതാക്കളുടെ ലിസ്റ്റ് ഇതാണ്: നാഷണല്‍ കോണ്‍ഫ്രറന്‍സ് നേതാക്കളായ അല്‍ത്താഫ് കാലൂ, ഷൗക്കത്ത് ഗനൈയ്, സല്‍മാന്‍ സാഗര്‍ പിഡിപി നേതാക്കളായ നിസാമുദ്ദീന്‍ ഭട്ട്, മുക്താര്‍ ബന്ദ്. ഇതില്‍ സല്‍മാന്‍ സാഗര്‍ ശ്രീനഗര്‍ മുനിസിപ്പാലിറ്റിയുടെ മേയറായിരുന്നു.

അഞ്ച് പേരെയും ഇന്നു വൈകീട്ടാണ് വിട്ടയച്ചത്.

അതേസമയം കശ്മീരിലെ പ്രമുഖ നേതാക്കളും മുന്‍മുഖ്യമന്ത്രിമാരുമായ ഉമര്‍ അബുല്ല, ഫാറുഖ് അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവര്‍ ഇനിയും തടവറയില്‍ തുടരും. മൂവരെയും എന്നാണ് മോചിപ്പിക്കകയെന്നതിനെ കുറിച്ച് ഒരു സൂചനയും കേന്ദ്രം നല്‍കിയിട്ടില്ല.

ഉമര്‍ അബ്ദുല്ലയെ ഹരി നിവാസിലാണ് പാര്‍പ്പിച്ചിരുന്നത്. ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിനു മുന്നോടിയായി അദ്ദേഹത്തെ വീടിനടുത്തുള്ള മറ്റൊരു ബംഗ്ലാവിലേക്ക് മാറ്റുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നു.

RELATED STORIES

Share it
Top