Latest News

ക്ഷേത്ര കോമ്പൗണ്ടില്‍ ഇറച്ചി വിതരണമെന്ന് വ്യാജവാര്‍ത്ത; ജന്മഭൂമി പത്രത്തിനും ക്ഷേത്ര ഉപദേശക സമിതിക്കുമെതിരെ പരാതി

ക്ഷേത്ര കോമ്പൗണ്ടില്‍ ഇറച്ചി വിതരണമെന്ന് വ്യാജവാര്‍ത്ത; ജന്മഭൂമി പത്രത്തിനും ക്ഷേത്ര ഉപദേശക സമിതിക്കുമെതിരെ പരാതി
X

മന്നം: ബലി പെരുന്നാളിനോടനുബന്ധിച്ച് മന്നം ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്ര കോമ്പൗണ്ടില്‍ മാംസവിതരണം നടത്തിയെന്ന വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ജനഭൂമിപത്രം എഡിറ്റര്‍ക്കെതിരെ പ്രദേശവാസികള്‍ നോര്‍ത്ത് പറവൂര്‍ പോല്ിസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ബലിപെരുന്നാള്‍ ദിനമായിരുന്ന ജൂലൈ 31 നാണ് ജന്മഭൂമി ദിനപത്രം എറണാകുളം എഡിഷനിലെ രണ്ടാം പേജില്‍ 'ക്ഷേത്ര കോമ്പൗണ്ടില്‍ ഇറച്ചി വിതരണശ്രമം' എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തല്പര കക്ഷികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തു.

നിജസ്ഥിതി അന്വേഷിക്കാതെ വാര്‍ത്ത പ്രചരിപ്പിച്ച ക്ഷേത്ര ഉപദേശക സമിതിക്കും ജന്മഭൂമി ദിനപത്രം ലേഖകന്‍, എഡിറ്റര്‍ എന്നിവര്‍ക്കെതിരെയും ഐപിസി 153 കെ, 295 എ, 505 (2) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ പരാതി നല്‍കിയത്. നാട്ടിലെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ച സംഭവം ഗൗരവമായി കാണുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും നോര്‍ത്ത് പറവൂര്‍ പോലിസ് അറിയിച്ചു.

വാര്ത്ത


വാര്‍ത്തയില്‍ പറഞ്ഞപ്രകാരം ഉള്ള സംഭവം അവിടെ നടന്നിട്ടില്ല എന്ന് നാട്ടുകാരുടെ അന്വേഷണത്തില്‍ ബോധ്യമായപ്പോഴാണ് വര്‍ഗീയ പ്രചരണത്തിന് എതിരെ നാട്ടുകാര്‍ പരാതിയുമായി മുന്നോട്ടുപോയത്. ബലിപെരുന്നാളിന് തലേദിവസമല്ല മറിച്ച് പെരുന്നാള്‍ ദിനത്തിലാണ് ബലിമാംസം വിതരണം ചെയ്യുകയെന്ന പ്രാഥമിക ബോധ്യം പോലുമില്ലാതെയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. ഒരാഴ്ചമുമ്പ് പ്രദേശത്ത് മല്‍സ്യ വില്പനശാലയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ബലിപെരുന്നാളും ആയി കൂട്ടിച്ചേര്‍ത്ത് വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലിസിന് ബോധ്യമായിട്ടുണ്ട്.

Next Story

RELATED STORIES

Share it