Latest News

സാമ്പത്തിക വിദഗ്ധ ഇഷര്‍ അലുവാലിയ അന്തരിച്ചു

സാമ്പത്തിക വിദഗ്ധ ഇഷര്‍ അലുവാലിയ അന്തരിച്ചു
X

ന്യൂഡല്‍ഹി: പ്രശസ്ത സാമ്പത്തിക വിദഗ്ധയും പദ്മഭൂഷന്‍ ജേതാവുമായ ഇഷര്‍ ജഡ്ജ് അലുവാലിയ(70) അന്തരിച്ചു. ദീര്‍ഘകാലമായി കാന്‍സര്‍ ബാധിതയായി ചികില്‍സയിലായിരുന്നു. മുന്‍ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടേഗ് സിങ് അലുവാലിയയുടെ ഭാര്യയാണ്. രണ്ട് മക്കളുണ്ട്- പവന്‍, അമന്‍.

15 വര്‍ഷമായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സ് റിലേഷന്‍സ് അധ്യക്ഷയായിരുന്നു ഇഷര്‍ അലുവാലിയ. കഴിഞ്ഞ മാസമാണ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അധ്യക്ഷസ്ഥാനം ഉപേക്ഷിച്ചത്.

സാമ്പത്തിക വ്യവസ്ഥ, ഉല്പാദനക്ഷമത, വ്യവസായ, വാണിജ്യ നയരൂപീകരണം, നഗര ആസൂത്രണം, വികസനം തുടങ്ങിയവയില്‍ വിദഗ്ധയാണ്.

2009ലാണ് വിദ്യാഭ്യാസം, സാഹിത്യം എന്നിവയിലെ സംഭാവനകള്‍ മാനിച്ച് ഇവര്‍ക്ക് പദ്മഭൂഷന്‍ സമ്മാനിച്ചത്.

ഇന്ത്യയിലെ ഏറ്റവും പ്രമുഖയായ സാമ്പത്തികശാസ്ത്രജ്ഞയാണ് ഇഷര്‍ അലുവാലിയയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.

Next Story

RELATED STORIES

Share it