ധനബില്ലുകള്‍ ദുരുപയോഗം ചെയ്യരുതെന്ന് മന്‍മോഹന്‍ സിങ്

ചര്‍ച്ചയ്ക്കു വേണ്ടി രാജ്യസഭയിലേക്കയക്കാതെ ധനബില്ലുകളായി തീരുമാനമെടുക്കാനുള്ള പ്രവണത എക്‌സിക്യൂട്ടിവില്‍ നിലനില്‍ക്കുന്നതായി മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി.

ധനബില്ലുകള്‍ ദുരുപയോഗം ചെയ്യരുതെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: ധനബില്ലുകള്‍ ദുരുപയോഗം ചെയ്യരുതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഉപരിസഭയായ രാജ്യസഭയുടെ പ്രാധാന്യത്തെ ഇല്ലായ്മ ചെയ്യരുത്, നിയമങ്ങള്‍ പഠിക്കാനും ചര്‍ച്ച ചെയ്യാനും കൂടുതല്‍ സമയം അനുവദിക്കുകയും വേണം. രാജ്യസഭയിയില്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്.

പതിനാറാമത് ലോക്‌സഭയില്‍ 15, 14 സഭകളെ അപേക്ഷിച്ച് 25 ശതമാനം ബില്ലുകള്‍ മാത്രമാണ് കമ്മറ്റികളുടെ പരിഗണനക്ക് വിട്ടത്. എല്ലാ ബില്ലുകളും സെലക്റ്റ് കമ്മിറ്റികളുടെ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കണമെന്നത് വളരെ പ്രധാനമാണെന്ന് സിങ് അഭിപ്രായപ്പെട്ടു.

ചര്‍ച്ചയ്ക്കു വേണ്ടി രാജ്യസഭയിലേക്കയക്കാതെ ധനബില്ലുകളായി തീരുമാനമെടുക്കാനുള്ള പ്രവണത എക്‌സിക്യൂട്ടിവില്‍ നിലനില്‍ക്കുന്നതായി മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി. ഇത്തരം സാധ്യതകള്‍ നിയമപരമായി തന്നെ ഇല്ലാതാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉപരിസഭയായ രാജ്യസഭയെ ഒരു പുനപ്പരിശോധനാ സഭയില്‍ നിന്ന് നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍, ലോക്‌സഭ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനത്തേക്ക് ഉയര്‍ത്തിയത് ജവഹര്‍ലാല്‍ നെഹ്രുവാണ്. ഇരു സഭകളും തമ്മില്‍ ആവശ്യമായ സഹകരണം ഉറപ്പുവരുത്താന്‍ അദ്ദേഹം ശ്രമിച്ചു. അതില്ലാതിരുന്നെങ്കില്‍ ഭരണഘടയുടെ പ്രവര്‍ത്തനം ഏറെ ബുദ്ധിമുട്ടേറിയതായി മാറുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top