Latest News

ദേവേന്ദ്ര ഫഡ്‌നാവിസ് അടുത്ത മുഖ്യമന്ത്രിയായേക്കും

ദേവേന്ദ്ര ഫഡ്‌നാവിസ് അടുത്ത മുഖ്യമന്ത്രിയായേക്കും
X

മുംബൈ: രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ അടുത്ത മുഖ്യമന്ത്രി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ആയിരിക്കുമെന്ന സൂചനകള്‍ പുറത്തുവന്നു. അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഇന്ന് പ്രഖ്യാപനമുണ്ടായേക്കുമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഉദ്ദവ് രാജി സമര്‍പ്പിക്കുന്ന സമയത്ത് ഫഡ്‌നാവിസ് താജ് റസിഡന്‍സിയില്‍ ലജിസ്‌ളേറ്റീവ് പാര്‍ട്ടി യോഗത്തിലായിരുന്നു. രാജിവാര്‍ത്ത മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ബിജെപി നേതാക്കള്‍ ആഘോഷിച്ചു.

ഫഡ്‌നാവിസ് ആയിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് യോഗത്തിനിടയില്‍ മുദ്രാവാക്യം മുഴങ്ങി.

രാത്രി 9.30ഓടെയാണ് ഉദ്ദവ് രാജിവച്ചത്. സ്വന്തം കാറ് ഓടിച്ചാണ് രാജ് ഭവനിലെത്തി അദ്ദേഹം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. രാജിക്ക് ശേഷം മകനോപൊപ്പം ക്ഷേത്രദര്‍ശനം നടത്തി.

വിമത നേതാക്കള്‍ ഇന്നലെ രാത്രിതന്നെ ഗോവയിലെത്തിയിരുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അവരെ സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it