Top

രാജ്യത്ത് സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു; ബിജെപിയെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി

രാജ്യത്ത് സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു; ബിജെപിയെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് ബിജെപിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെണ്‍കുട്ടികളെ രക്ഷിക്കുക(ബേട്ടി ബച്ചാവോ) എന്നത് ഇപ്പോള്‍ കുറ്റവാളികളെ രക്ഷിക്കുകയെന്ന് മാറിയിരിക്കുകയാണ്- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ബലാല്‍സംഗ ക്കേസിലെ പ്രതിയെ ലഖിംപുര്‍ഖേരി എംപി പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ച് രക്ഷിച്ചുകൊണ്ടുപോകുന്നതിന്റെ വാര്‍ത്തയും രാഹുല്‍ പങ്കുവച്ചു.

ഉത്തര്‍പ്രേദശിലെ ക്രമസമാധാന നില തകരാറിലായിരിക്കുകയാണ്. പുതിയ കാര്‍ഷിക നിയമങ്ങളാകട്ടെ രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കുകയും ചെയ്യുന്നു- രാഹുല്‍ മറ്റൊരു ട്വീറ്റില്‍ എഴുതി.

Next Story

RELATED STORIES

Share it