Top

കൊവിഡ് വ്യാപനം: ഇന്ത്യയില്‍ സ്ഥിതി മെച്ചപ്പെട്ടു, പ്രതിരോധത്തില്‍ യൂറോപ്യന്‍ യൂനിയനും അമേരിക്കയും പിന്നില്‍

കൊവിഡ് വ്യാപനം: ഇന്ത്യയില്‍ സ്ഥിതി മെച്ചപ്പെട്ടു, പ്രതിരോധത്തില്‍ യൂറോപ്യന്‍ യൂനിയനും അമേരിക്കയും പിന്നില്‍
X

ന്യൂഡല്‍ഹി: അമേരിക്കയിലും യൂറോപ്യന്‍ യൂനിയനിലും കൊവിഡ് വ്യാപനവും പ്രതിദിന കൊവിഡ് രോഗബാധയും വര്‍ധിക്കുമ്പോള്‍ ഇന്ത്യയില്‍ സ്ഥിതി മെച്ചപ്പെട്ടതായി റിപോര്‍ട്ട്. പ്രതിദിന കൊവിഡ് രോഗബാധ ഒരാഴ്ചയായി ഇന്ത്യയില്‍ താഴേക്കാണ് പോകുന്നത്. റഷ്യയിലും സ്ഥിതി മെച്ചപ്പെടുന്നുണ്ട്.

മരണസംഖ്യയുടെ കണക്കില്‍ രോഗവ്യാപനത്തെ പരിശോധിച്ചാലും അമേരിക്ക അപകടത്തിലാണ്. ഇന്ത്യ, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ മരണസംഖ്യ ഉയരുകയാണ്. യുഎസ്സില്‍ ഇതുവരെ 2,23,644 പേരാണ് മരിച്ചതെങ്കില്‍ ഇന്ത്യയില്‍ 1,14,031 ഉം റഷ്യയില്‍ 1,53,229ഉം മെക്‌സിക്കോയില്‍ 85,258ഉം പേര്‍ മരിച്ചു.

ഇന്ത്യയില്‍ സജീവ കേസുകള്‍ ഒരാഴ്ചയായി 800000 ത്തിനു താഴെയായിരുന്നു. പരിശോധനയുടെ എണ്ണം വര്‍ധിപ്പിച്ചതിന്റെ ഭാഗമാണ് ഇതെന്നാണ് കരുതുന്നത്. പരിശോധനയുടെ കാര്യത്തില്‍ ഇന്ത്യയില്‍ വന്‍ വര്‍ധന തന്നെയാണ് ഉണ്ടായത്. ജനുവരി ഒന്നിലെ വിരലിലെണ്ണാവുന്നതില്‍ നിന്ന് പരിശോധന 9.32 കോടിയായി വര്‍ധിപ്പിച്ചു. പോസിറ്റീവിറ്റി നിരക്ക് കുറയുന്നതിത് ഇതും കാരണമായി. ഇന്ത്യയിലെ പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തില്‍ താഴെയാണ്.

സര്‍ക്കാര്‍ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 9,70,173 പരിശോധനകളാണ് നടത്തിയത്.

കഴിഞ്ഞ രണ്ട് മാസമായി അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും വലിയ തോതിലുള്ള പ്രതിദിന രോഗബാധയാണ് റിപോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. താരതമ്യേന ഗ്രാമീണസ്വഭാവം കാണിക്കുന്ന സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ രോഗം പടര്‍ന്നുപിടിക്കുന്നുണ്ട്.

ബെല്‍ജിയം, നെതര്‍ലാന്റ്, ചെക്ക് റിപബ്ലിക്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് രോഗബാധ വലിയ തോതില്‍ പടര്‍ന്നുപിടിക്കുന്നുണ്ട്.

യൂറോപ്പിലും അമേരിക്കയിലും കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനം നടന്നുകൊണ്ടിരിക്കുന്നതായാണ് വിദഗ്ധര്‍ കരുതുന്നത്.

Next Story

RELATED STORIES

Share it