Latest News

രാജ്യത്ത് 24 മണിക്കൂറിനുളളില്‍ 85,362 പേര്‍ക്ക് കൊവിഡ് ബാധ; രോഗികളില്‍ 75 ശതമാനവും 10 സംസ്ഥാനങ്ങളില്‍

രാജ്യത്ത് 24 മണിക്കൂറിനുളളില്‍ 85,362 പേര്‍ക്ക് കൊവിഡ് ബാധ; രോഗികളില്‍ 75 ശതമാനവും 10 സംസ്ഥാനങ്ങളില്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 85,362 പേര്‍ക്ക് രോഗം ബാധിച്ചു. കേസുകളില്‍ 75%വും 10 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്ര തന്നെയാണ് ഇപ്പോഴും മുന്നില്‍. അവിടെ മാത്രം 17,000 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. യഥാക്രമം ഏകദേശം 8,000വും 7,000വും കേസുകള്‍ റിപോര്‍ട്ട് ചെയ്ത കര്‍ണ്ണാടകയും ആന്ധ്രാപ്രദേശും തൊട്ടുപിന്നിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 1,089 പേരുടെ മരണം രേഖപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയിലുണ്ടായ മരണങ്ങളിലെ 83%വും 10 സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങളിലാണ്. മഹാരാഷ്ട്രയില്‍ 416 മരണം റിപോര്‍ട്ട് ചെയ്തപ്പോള്‍ കര്‍ണ്ണാടകയിലും ഉത്തര്‍പ്രദേശിലും യഥാക്രമം 86ഉം 84ഉം മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

പത്തു ലക്ഷം പേരില്‍ കൊവിഡ് രോഗികളുടെ എണ്ണം പരിശോധിക്കുമ്പോള്‍ 17 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ദേശീയ ശരാശരിയെക്കാളും (4,278) മെച്ചപ്പെട്ട അവസ്ഥയിലാണ്. പത്തു ലക്ഷം പേരില്‍ കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ 23 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ദേശീയ ശരാശരിയെക്കാളും (68) മെച്ചപ്പെട്ട അവസ്ഥയിലാണ്.

രാജ്യത്തങ്ങോളമിങ്ങോളം പരിശോധനയ്ക്കുള്ള പശ്ചാത്തല സൗകര്യങ്ങളുടെ തോത് ഇന്ത്യ വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ മേഖലയില്‍ 1,086 ലാബുകളും 737 സ്വകാര്യ ലാബുകളും ഉള്‍പ്പെടെ ഇന്നുവരെ 1,823 ലാബുകളില്‍ ആണ് പരിശോധന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയുടെ പരിശോധനാശേഷി പ്രതിദിനം 14 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,41,535 പരിശോധനകള്‍ നടത്തി. മൊത്തം പരിശോധനകളുടെ എണ്ണം 7 കോടി (7,02,69,975) കടന്നു.

ഉയര്‍ന്നതലത്തിലുള്ള പരിശോധനകള്‍ പോസീറ്റീവ് കേസുകളെ നേരത്തെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്നുണ്ട്. ഉയര്‍ന്ന നിരക്കിലുള്ള പരിശോധനയുമായി സംയോജിപ്പിക്കുമ്പോള്‍ ആത്യന്തികമായി പോസിറ്റീവ് നിരക്ക് കുറഞ്ഞുവരുമെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ സഞ്ചിത പോസിറ്റിവിറ്റി നിരക്ക് 8.40%വും ടെസ്റ്റ് പെര്‍ മില്യണ്‍ ഇപ്പോള്‍ 50,920 ഉം ആണ്

Next Story

RELATED STORIES

Share it