Top

കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു
X

ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ദമോഹ് ലോക് സഭാ സീറ്റില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്റിലെത്തിയ പ്രഹ്‌ളാദ് സിങിന് ഇന്നലെ വൈകീട്ടാണ് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തിലായവര്‍ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.

പട്ടേലിനെ കൂടാതെ കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, ശ്രീപാദ് നായിക്, ധര്‍മേന്ദ്ര പ്രധാന്‍, കൈലാഷ് ചൗധരി, അര്‍ജുന്‍ റാം മേഘ്വാള്‍, ഗജേന്ദ്ര ശേഖാവത്ത്, സുരേഷ് അങ്കടി എന്നിവര്‍ക്കും നേരത്തെ കൊവിഡ് -19 സ്ഥിരീകരിച്ചിരുന്നു.

Next Story

RELATED STORIES

Share it