Latest News

കൊവിഡ്19: കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പദ്ധതിയുടെ മുഖ്യ ഗുണഭോക്താക്കള്‍ ഉത്തര്‍പ്രദേശും ബീഹാറും

കൊവിഡ്19: കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പദ്ധതിയുടെ മുഖ്യ ഗുണഭോക്താക്കള്‍ ഉത്തര്‍പ്രദേശും ബീഹാറും
X

ന്യൂഡല്‍ഹി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ പദ്ധതിയില്‍ മുഖ്യഗുണഭോക്താക്കള്‍ ഉത്തര്‍പ്രദേശും ബീഹാറും. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച കണക്കുകളാണ് സംസ്ഥാനങ്ങള്‍ക്കിടയിലുള്ള വിവേചനം പുറത്തുകൊണ്ടുവന്നത്.

കൊവിഡ് വ്യാപനത്തിനെതിരേയുള്ള പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങളുടെ ദാരിദ്ര്യനിര്‍മാജനത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ റേഷന്‍ ഷോപ്പുകള്‍ വഴി വിതരണം ചെയ്തിരുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് പ്രകാരം മാര്‍ച്ച് മാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കിയത്.

കണക്കുകള്‍ പ്രകാരം യുപിയില്‍ 34.98 ലക്ഷം മെട്രിക് ടണ്‍ ധാന്യമാണ് 150 ദശലക്ഷം ജനങ്ങള്‍ക്കുവേണ്ടി ഏപ്രില്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 7 വരെ വിതരണം ചെയ്തത്. ബീഹാറില്‍ ഇത് 17.28 ലക്ഷം മെട്രിക് ടണ്ണായിരുന്നു. ഇത് 80 ദശലക്ഷം ജനങ്ങള്‍ക്കിടയിലാണ് വിതരണം ചെയ്തത്. മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത്. അടുത്തത് പശ്ചിമ ബംഗാളും മധ്യപ്രദേശുമാണ്.

പദ്ധതി പ്രകാരം സര്‍ക്കാര്‍ 5 കിലോഗ്രാം ഗോതമ്പ്/ അരിയാണ് 800 ദശലക്ഷം പേര്‍ക്കിടയില്‍ പ്രതിമാസം വിതരണം ചെയ്യുന്നത്. കൂടാതെ 1 കിലോഗ്രം പയറും വിതരണം ചെയ്തു. പിന്നീട് ഈ പദ്ധതി നവംബര്‍ മാസം വരെ നീട്ടി നല്‍കിയിരിക്കുകയാണ്.

ഈ സ്‌കീം അനുസരിച്ച് മഹാരാഷ്ട്ര വിതരണം ചെയ്തത് 70 ദശലക്ഷം പേര്‍ക്കിടയില്‍ 15.35 ലക്ഷം മെട്രിക് ടണ്ണും പശ്ചിമ ബംഗാള്‍ 60 ലക്ഷം പേര്‍ക്കിടയില്‍ 12.19 ലക്ഷം മെട്രിക് ടണ്ണും മധ്യപ്രദേശില്‍ 50 ദശലക്ഷം പേര്‍ക്കിയിടയില്‍ 10.62 ലക്ഷം മെട്രിക് ടണ്ണും വിതരണം ചെയ്തു.

സൗജന്യമായി പയര്‍ വിതരണം ചെയ്ത സംസ്ഥാനങ്ങളില്‍ യുപിയാണ് മുന്നില്‍, 30 ദശലക്ഷം ഗുണഭോക്താക്കള്‍, തൊട്ടടുത്ത സ്ഥാനത്ത് ബീറാറാണ്, 10 ദശലക്ഷം ഗുണഭോക്താക്കള്‍.

കൂടുതല്‍ ദരിദ്രരായ ഗുണഭോക്താക്കളുള്ളതുകൊണ്ടാണ് യുപിയിലും ബീഹാറിലും കൂടുതല്‍ ധാന്യം വിതരണം ചെയ്തതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

അതേസമയം റേഷന്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതലായി വിതരണം ചെയ്യുന്നതിനു പിന്നില്‍ രാഷ്ട്രീയമായ കാരണങ്ങളുണ്ടെന്നത് രഹസ്യമല്ല.

Next Story

RELATED STORIES

Share it